...ഏതാണ്ട് ഭൂമിയുടേതിന്റെ പകുതി വ്യാസമാണ് ചൊവ്വയ്ക്കുള്ളത്

...ചൊവ്വയ്ക്ക് ബുധനേക്കാൾ ഭാരവും വലിപ്പവുമുണ്ടെങ്കിലും ബുധനാണ് കൂടുതൽ സാന്ദ്രതയുള്ളത്.

...ഏതാണ്ട് പ്ലൂട്ടോയുടെ വലിപ്പത്തിലുള്ള വസ്തുവുമായി 400 കോടി വർഷങ്ങൾക്ക് മുൻപ് ചൊവ്വ കൂട്ടിയിടിക്ക് വിധേയമായിട്ടുണ്ട്

...ലഘുവായ അന്തരീക്ഷമർദ്ദമായതിനാൽ തന്നെ ചൊവ്വയുടെ ഉപരിതലത്തിൽ, ഏറ്റവും താഴ്ന്ന ഭാഗങ്ങളിൽ കുറഞ്ഞ നേരത്തേക്കല്ലാതെ, ദ്രവജലത്തിന്‌ നിലനിൽക്കാനാകില്ല

...ചൊവ്വയുടെ കട്ടികൂടിയ ക്രയോസ്ഫിയറിന്റെ കീഴെയായി വലിയ അളവിൽ ജലഹിമം നിലവിലുണ്ട് എന്നാണ്‌ അനുമാനിക്കപ്പെടുന്നത്.