കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2021 ഏപ്രിൽ
...1801-ലാണ് സിറിസ് എന്ന ആദ്യ ഛിന്നഗ്രഹം ജുസെപ്പെ പിയാറ്റ്സി കണ്ടെത്തിയത്.
...സൗരയൂഥത്തിലെ രണ്ട് വലിയ ഗ്രഹങ്ങളുടേയും അവയുടെ ഉപഗ്രഹങ്ങളുടേയും വിശദമായ ചിത്രങ്ങൾ ലഭ്യമാക്കിയത് വോയേജർ 1 ആണ്.
...1600-ൽ ഗലീലിയോ ആണ് പ്രകാശവേഗം കണ്ടെത്താനുള്ള ആദ്യ പരീക്ഷണം നടത്തിയത്.
...രദർശ്ശനികളുടെ ശക്തി അളക്കുന്നത് അവ വസ്തുവിനെ എത്ര മടങ്ങ് വലിപ്പമുള്ള പ്രതിബിംബമാണ് ഉണ്ടാക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ്
...ഇന്നുവരെ രൂപകല്പന ചെയ്തിട്ടുള്ള ദൂരദർശിനികളിൽ ശൂന്യാകാശസഞ്ചാരികളാൽ നന്നാക്കാൻ കഴിയുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ള ഏക ദൂരദർശിനിയാണ് ഹബിൾ.