കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2020 ഓഗസ്റ്റ്

...മഹാവിസ്ഫോടനം നടന്നിട്ടുണ്ടെങ്കിൽ പ്രപഞ്ചത്തിന്റെ ഏതു ദിക്കിൽ നിന്നും സ്ഫോടനത്തിന്റെ അവശിഷ്ടമായി ഏകദേശം 3k താപനില സൂചിപ്പിക്കുന്ന താപനില കണ്ടെത്താൻ കഴിയണം

...1920കളിൽ ബെൽജിയൻ ശാസ്ത്രജ്ഞനായ ഷോർഷ് ലിമൈത്ര് ആണു് പ്രപഞ്ചം വികസിച്ചു കൊണ്ടിരികുകയാണ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്

...മഹാവിസ്ഫോടനസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായിരുന്ന ഫ്രെഡ് ഹോയ്ൽ ആണ് അതിനെ കളിയാക്കി ബിഗ് ബാംഗ് എന്നു വിശേഷിപ്പിച്ചത്

...ആധുനിക ഭൌതിക ശാസ്ത്രപഠനത്തിൽ അത്യന്തം പ്രധാനപ്പെട്ട ഒരു പ്രതിഭാസവും ഉപാധിയുമാണു് ചുവപ്പുനീക്കം

... പ്രപഞ്ചം എക്കാലത്തും ഇന്നു കാണുന്നതുപോലെ തന്നെ ആയിരുന്നു എന്നാണ് സ്ഥിരസ്ഥിതി സിദ്ധാന്തം സങ്കല്പിക്കുന്നത്.