കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2019 ഒക്ടോബർ
...ടെക്റ്റോണിക് പ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വക്കുള്ളത്
...ചൊവ്വയുടെ രണ്ടു പ്രകൃതിദത്ത ഉപഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലുതും ചൊവ്വയോട് ഏറ്റവും അടുത്തുകിടക്കുന്നതുമായ ഉപഗ്രഹമാണ് ഫോബോസ്
...നാസയുടെ മാർസ് സ്കൗട്ട് പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തിയ രണ്ടു പേടകങ്ങളാണ് ഫീനിക്സും മാവെലും
...57 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ച് എട്ടരമാസം കൊണ്ടാണ് ക്യൂരിയോസിറ്റി ചൊവ്വയിലെ ഗേൽ ക്രേറ്റർ എന്ന ഗർത്തത്തിൽ എത്തിയത്.
...ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ഒരു നക്ഷത്രത്തിന്റെ പ്രഭ എന്താണോ അതാണ് ദൃശ്യകാന്തിമാനം