കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2018 ജനുവരി
...21 കോടി നക്ഷത്രങ്ങളടെ പ്രധാന വിവരങ്ങൾ സ്റ്റെല്ലേറിയത്തിൽ അടങ്ങിയിരിക്കുന്നുവെന്ന്
...ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞനായ ജിയോവനി ദെമിസ്സിയാനിയാണ് ആദ്യമായി ടെലിസ്കോപ്പ് എന്ന പദം ഉപയോഗിച്ചതെന്ന്
...ഗുരുത്വാകർഷണഫലമായി തകർന്നടിയുന്ന പിണ്ഡമേറിയ നക്ഷത്രങ്ങളുടെ ബാക്കിപത്രമാണ് ന്യൂട്രോൺ നക്ഷത്രങ്ങളെന്ന്
...ഈറിസിന്റെ കണ്ടുപിടുത്തമാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഗ്രഹത്തെ നിർവചിക്കുന്നതിലേക്കും പ്ലൂട്ടോയുടെ ഗ്രഹപദവി എടുത്തുകളയുന്നതിലേക്കും നയിച്ചതെന്ന്
...ബി.സി. 1100 മുതലെങ്കിലും ഭാരതത്തിൽ നക്ഷത്രങ്ങളേയും നക്ഷത്രക്കൂട്ടങ്ങളേയും തിരിച്ചറിയാൻ പേരിട്ടു തുടങ്ങിയിരുന്നുവെന്ന്