കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2016 മാർച്ച്
.....1840 ഉർബേയ് ലെ വെര്യെ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് കണ്ടെത്തുന്നതിനു മുമ്പേ തന്നെ നെപ്റ്റ്യൂണിന്റെ സ്ഥാനം പ്രവചിച്ചത്.
.....വ്യത്യസ്തങ്ങളായ അതിവൃത്തങ്ങളിലൂടെ ഓരോ ഗ്രഹങ്ങളും ഭൂമിയെ ഭ്രമണം ചെയ്യുന്നു എന്നായിരുന്നു ടോളമിയുടെ സിദ്ധാന്തം.
.....ജ്യോതിശ്ശാസ്ത്രപഠനവും ഗവേഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടനയാണ് അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന
.....ജൊഹാൻസ് കെപ്ലർ ഗ്രഹങ്ങളുടെ പാത വൃത്താകൃതിയിലല്ലെന്നും ദീർഘവൃത്താകൃതിയിലാണെന്നും സമർത്ഥിച്ചു.
.....നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന അഞ്ച് ഗ്രഹങ്ങളെ പുരാതനകാലം മുതൽ തന്നെ അറിയാമായിരുന്നു