കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2014 ഒക്ടോബർ
.....സൂര്യന്റെ 8 ഇരട്ടിയിൽ കൂടുതൽ പിണ്ഡമുള്ള നക്ഷത്രങ്ങളാണ് സൂപ്പർനോവ ഘട്ടത്തിലൂടെ കടന്നു പോകുന്നത്
.....സൂപ്പർനോവ സൂര്യൻ 100 കോടി വർഷം കൊണ്ട് പുറത്തു വിടുന്ന ഊർജ്ജത്തിനു സമാനമായ ഊർജ്ജം പുറത്തു വിടുന്നു
.....ഭൂമിയിൽ സൂപ്പർനോവസ്ഫോടനം ആദ്യമായി കാണപ്പെടുമ്പോൾ, യഥാർത്ഥത്തിൽ സ്ഫോടനം നടന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കാം
.....ആകാശഗംഗയുടെ വലിപ്പമുള്ള ഒരു താരാപഥത്തിൽ അമ്പതു വർഷത്തിലൊരിക്കൽ ശരാശരി ഒരു സൂപ്പർനോവ സ്ഫോടനം നടക്കും
.....സ്ഫോടനമുണ്ടാകുമ്പോൾ വികസിക്കുന്ന ആഘാത തരംഗങ്ങൾ പുതു നക്ഷത്രങ്ങളുടെ പിറവിക്കും കാരണമാകുന്നു