കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2013 മേയ്
വില്യം ഹെർഷലാണ് ഛിന്നഗ്രഹങ്ങൾക്ക് നക്ഷത്രസമാനമായ എന്നർത്ഥം വരുന്ന ആസ്റ്റീറോയ്ഡ്സ് എന്ന പേരു നൽകിയതെന്ന്...
കുറെ കാലം സീറീസിനെ ഗ്രഹമായി കണക്കാക്കിയിരുന്നുവെന്ന്...
ഭൂമിയിലുണ്ടായ ഉൽക്കാവർഷങ്ങളുടെ 98.8ശതമാനവും ഛിന്നഗ്രഹവലയത്തിൽ നിന്നുണ്ടായതാണെന്ന്...
ഛിന്നഗ്രഹവലയത്തിലൂടെ ആദ്യമായി സഞ്ചരിച്ച ബഹിരാകാശ പേടകം പയനിയർ 10 ആണെന്ന്...
ഒരു ബഹിരാകാശപേടകം ആദ്യമായെടുത്ത ഛിന്നഗ്രഹത്തിന്റെ ചിത്രം 951ഗാസ്‌പ്രയുടേതാണെന്ന്...