കെപ്ലറുടെ സൂപ്പർനോവയുടെ അവശിഷ്ടം

ഭീമൻ നക്ഷത്രങ്ങളുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിലുണ്ടാകുന്ന തീവ്രപ്രകാശമുണ്ടാക്കുന്ന നക്ഷത്രസ്ഫോടനമാണ്‌ സൂപ്പർനോവ. സൂപ്പർനോവ സ്ഫോടനമുണ്ടാക്കുന്ന പ്രകാശത്തിന്റെ തീവ്രത കുറച്ചുകാലത്തേക്ക് പ്രസ്തുത നക്ഷത്രം ഉൾക്കൊള്ളുന്ന താരാപഥത്തിന്റെ പ്രകാശ തീവ്രതയെപോലും അതിശയിപ്പിക്കുന്നു. സൂര്യൻ 100 കോടി വർഷം കൊണ്ട് പുറത്തു വിടുന്ന ഊർജ്ജത്തിനു സമാനമായ ഊർജ്ജമാണ്‌ ഈ സ്ഫോടനത്തിനിടയ്ക്ക് പുറത്തുവരുന്നത്. നക്ഷത്രത്തിന്റെ 96 ശതമാനത്തോളം പിണ്ഡം ഇങ്ങനെ നഷ്ടപ്പെടുന്നു.

...പത്തായം കൂടുതൽ വായിക്കുക...