അഗ്നികുണ്ഡം നക്ഷത്രരാശിയിലെ ചെറിയ ഒരു ഭാഗത്തെ ചിത്രമാണ്‌ ഹബിൾ അൾട്രാ ഡീപ് ഫീൽഡ്. 2003 സെപ്റ്റംബർ 3 മുതൽ 2004 ജനുവരി 16 വരെയുള്ള കാലയളവിൽ ഹബിൾ ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചിത്രമാണിതു്. ഇതുവരെ എടുത്തിട്ടുള്ള പ്രപഞ്ചദൃശ്യങ്ങളിൽ ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള ഏറ്റവും ആഴമേറിയ ചിത്രമാണിത്.