5 ജൂലൈ 1687 |
ചലനനിയമങ്ങളും ഗുരുത്വാകർഷണസിദ്ധാന്തവും അടങ്ങുന്ന പ്രിൻസിപിയ മാത്തമറ്റിക ഐസക് ന്യൂട്ടൺ പുറത്തിറക്കി.
|
5 ജൂലൈ 1998 |
ജപ്പാൻ ചൊവ്വയിലേക്ക് ഒരു പര്യവേഷണവാഹനം അയച്ചു.
|
8 ജൂലൈ 2011 |
അറ്റ്ലാന്റിസ് ബഹിരാകാശപേടകം അതിന്റെ അവസാനത്തെ ദൗത്യം ആരംഭിച്ചു
|
10 ജൂലൈ 1962 |
ആദ്യത്തെ വാർത്താവിനിമയഉപഗ്രഹമായ ടെൽസ്റ്റാർ വിക്ഷേപിക്കപ്പെട്ടു.
|
11 ജൂലൈ 1979 |
സ്കൈലാബ് ശൂന്യാകാശനിലയം ഭൂമിയിൽ തിരിച്ചെത്തി.
|
16 ജൂലൈ 1969 |
അപ്പോളോ 11 ഫ്ലോറിഡയിലെ കേപ്പ് കെന്നഡിയിൽ നിന്നും വിക്ഷേപിച്ചു.
|
19 ജൂലൈ 1938 |
ജയന്ത് നാർളീകർ ജനിച്ചു
|
20 ജൂലൈ 1969 |
അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങി.
|
20 ജൂലൈ 1976 |
വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
|
21 ജൂലൈ 1969 |
മനുഷ്യൻ ചന്ദ്രനിൽ
|
21 ജൂലൈ 2011 |
അറ്റ്ലാന്റിസ് ബഹിരാകാശ പേടകം അവസാന ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി
|
22 ജൂലൈ 2019 |
ഇന്ത്യ ചന്ദ്രയാൻ-2 വിക്ഷേപിച്ചു.
|
25 ജൂലൈ 1973 |
സോവിയറ്റ് യൂണിയന്റെ മാർസ് 5 ശൂന്യാകാശപേടകം വിക്ഷേപിച്ചു.
|
29 ജൂലൈ 2005 |
ജ്യോതിശാസ്ത്രജ്ഞർ കുള്ളൻ ഗ്രഹം എന്നു കരുതപ്പെടുന്ന ഈറിസ് കണ്ടെത്തിയതായി അറിയിച്ചു
|
30 ജൂലൈ 1971 |
അപ്പോളോ പതിനഞ്ച് മിഷൻ - ഡേവിഡ് സ്കോട്ടും ജെയിംസ് ഇർവിനും ഫാൾക്കൺ എന്ന വാഹനത്തിൽ ചന്ദ്രനിലിറങ്ങി.
|
31 ജൂലൈ 1971 |
ആദ്യത്തെ ലൂണാർ റോവർ ചന്ദ്രനിൽ
|