2003 ഫെബ്രുവരി 1 |
നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽപനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു.
|
1989 ഫെബ്രുവരി 14 |
ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജി.പി.എസ്. സംവിധാനത്തിനു വേണ്ട ആദ്യത്തെ 24 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി.
|
1600 ഫെബ്രുവരി 17 |
തത്ത്വചിന്തകൻ ജിയോർഡാനോ ബ്രൂണോയെ മതവിശ്വാസത്തിനെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് റോമിൽ വച്ച് ജീവനോടെ ചുട്ടു കൊന്നു.
|
1959 ഫെബ്രുവരി 17 |
മേഘപാളികളുടെ വിതരണം അളക്കുന്നതിനായി ആദ്യ കാലാവസ്ഥാനിരീക്ഷണോപഗ്രഹമായ വാൻഗ്വാർഡ്-2 വിക്ഷേപണം നടത്തി.
|
1930 ഫെബ്രുവരി 18 |
ജനുവരിയിൽ ചിത്രീകരിച്ച ചില ഫോട്ടോഗ്രാഫുകൾ പഠിക്കുന്നതിനിടയിൽ, ക്ലൈഡ് ടോംബോ പ്ലൂട്ടോയെ കണ്ടെത്തി.
|
1997 ഫെബ്രുവരി 23 |
റഷ്യൻ ശൂന്യാകാശനിലയമായ മിറിൽ ഒരു വൻ തീപിടുത്തം സംഭവിച്ചു.
|