4 ഓഗസ്റ്റ് 1971 |
അമേരിക്ക ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശവാഹനത്തിൽനിന്ന് ചന്ദ്രഭ്രമണപദത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.
|
10 ഓഗസ്റ്റ് 1990 |
മഗല്ലൻ ശൂന്യാകാശഗവേഷണ വാഹനം ശുക്രനിലെത്തുന്നു.
|
10 ഓഗസ്റ്റ് 2003 |
റഷ്യൻ ബഹിരാകാശഗവേഷകനായ യുറി ഇവാനോവിച്ച് മലെൻചെൻകോ ബഹിരാകാശത്തുവെച്ച് വിവാഹം ചെയ്യുന്ന ആദ്യ മനുഷ്യനായി
|
12 ഓഗസ്റ്റ് 1960 |
ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ എക്കോ I വിക്ഷേപിച്ചു.
|
18 ഓഗസ്റ്റ് 1877 |
അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി
|
20 ഓഗസ്റ്റ് 1975 |
നാസ വൈകിംഗ് 1 വിക്ഷേപിച്ചു.
|
20 ഓഗസ്റ്റ് 1977 |
അമേരിക്ക വോയേജർ 2 വിക്ഷേപിച്ചു.
|
22 ഓഗസ്റ്റ് 1989 |
നെപ്റ്റ്യൂണിന്റെ ആദ്യവലയം കണ്ടെത്തി.
|
25 ഓഗസ്റ്റ് 1609 |
ഗലീലിയോ തന്റെ ആദ്യത്തെ ദൂരദർശിനി വെനീസിലെ നിയമനിർമ്മാതാക്കളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു
|
25 ഓഗസ്റ്റ് 1981 |
വൊയേജർ 2 ശൂന്യാകാശവാഹനം ശനിയോട് ഏറ്റവും അടുത്ത് എത്തുന്നു
|
27 ഓഗസ്റ്റ് 1962 |
മാരിനർ 2 ശുക്രനിലേക്ക് വിക്ഷേപിക്കുന്നു
|
27 ഓഗസ്റ്റ് 2003 |
ഏതാണ്ട് 60,000 വർഷങ്ങൾക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത്, അതായത് ഉദ്ദേശം 55,758,006 കി. മീ. അകലെ എത്തുന്നു
|