2009 ജൂലൈ മാസത്തെ ആകാശം. ജൂലൈ 15 ന് രാത്രി 8 മണിക്കുള്ള ദൃശ്യമാണിത്. ശനി, വൃശ്ചികം രാശി, ചിങ്ങം രാശി തുടങ്ങിയവയെ എളുപ്പത്തിൽ കാണാം . ശനി ചിങ്ങം രാശിയിലാണ് നിൽക്കുന്നത്.


ജൂലൈ മാസത്തെ ആകാശ വിശേഷങ്ങൾ

തിരുത്തുക
  • ജൂലൈ 4

ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയെത്തുന്നു. ദീർഘവൃത്താകാരമായ പാതയാണ് കാരണം

  • ജൂലൈ 7

വെളുത്ത വാവ്, ഭാഗിക ചന്ദ്രഗ്രഹണം,

ഇന്ത്യയിൽ ഗ്രഹണം ദൃശ്യമല്ല

  • ജൂലൈ 13

നെപ്റ്റ്യൂണിന് 0.60 വടക്കായി വ്യാഴം നിൽക്കുന്നു. നെപ്റ്റ്യൂണിനെ കാണാൻ അവിടേക്ക് ടെലിസ്കോപ്പ് തിരിക്കുക.

  • ജൂലൈ 21

ചാന്ദ്രദിനം. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽകുത്തിയതിന്റെ വാർഷികം

  • ജൂലൈ 22

കറുത്തവാവ്, പൂർണ്ണസൂര്യഗ്രഹണം. മധ്യ ഇന്ത്യയിൽ സൂര്യഗ്രഹണം പൂർണ്ണമായും കാണാം. കേരളത്തിൽ ഭാഗികമാണ്. രാവിലെ സൂര്യോദയം മുതൽ 7.15 വരെ ഗ്രഹണം കാണാം.

  • ജൂലൈ 28

കുഭം രാശിയിൽ നിന്നും നേരിയ ഉൽക്കാവർഷം. മഴമേഘങ്ങൾ ഇല്ലാതിരുന്നാൽ കാഴ്ച ആസ്വദിക്കാനാവും