കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2021 ഫെബ്രുവരി

സീതാവേണി

തിരുത്തുക
 

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ സീതാവേണി (Coma Berenices). വളരെ പഴയ കാലത്തു തന്നെ തിരിച്ചറിഞ്ഞ ഒരു ആസ്റ്ററിസം ആണ് ഇത്. ആകാശഗംഗയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്ന നക്ഷത്രരാശിയാണ്‌ ഇത്. ഈ നക്ഷത്രരാശിയിലെ നക്ഷത്രങ്ങൾ പ്രകാശം തീരെക്കുറഞ്ഞവയായതിനാൽ ഇതിനെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്‌. കോമ ക്ലസ്റ്ററിന്റെ ഭാഗമാണിത്. Coma Berenices എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ബെറിനസിന്റെ മുടി എന്നാണ്. ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ഈജീപ്റ്റിൽ ജീവിച്ചിരുന്ന ബെറേനിസസ് രാജ്ഞിയുടെ ഓർമ്മക്കായാണ് ഈ പേര് നൽകപ്പെട്ടത്.[1] ഇതേ നൂറ്റാണ്ടിൽ തന്നെ ജീവിച്ചിരുന്ന സമോസിലെ കോനൺ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് കോമാ ബെറേനിസസ് എന്ന പേര് നൽകിയത്. പിന്നീട് ജെരാർഡസ് മെർക്കാറ്റർ, ടൈക്കോ ബ്രാഹെ എന്നിവർ ഇതിനെ ഒരു നക്ഷത്രഗണമായി അംഗീകരിച്ചു. ചരിത്രത്തിലെ ഒരു വ്യക്തിയുടെ പേരു നൽകിയ ഒരേയൊരു നക്ഷത്രരാശിയാണിത്.

മുഴുവൻ കാണുക