കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2021 ജനുവരി
വേര റൂബിൻ
തിരുത്തുകതാരാപഥങ്ങളുടെ ഭ്രമണനിരക്കുകളെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ ഒരു അമേരിക്കൻ ജ്യോതിഃശാസ്ത്രജ്ഞയാണ് വേര റൂബിൻ. താരാപഥങ്ങളിലെ നക്ഷത്രങ്ങളുടെ വർത്തുളചലനത്തിന്റെ നിരക്കിനെ വിശദമായി പഠിച്ച അവർ നിലവിലുള്ള ഗുരുത്വാകർഷണ സിദ്ധാന്തങ്ങൾ പ്രകാരം ഉള്ള അവയുടെ ചലനവും യഥാർത്ഥത്തിൽ അളന്നെടുത്ത അവയുടെ ചലനവും തമ്മിൽ യോജിച്ചുപോകുന്നില്ല എന്ന് കണ്ടെത്തി. ഈ കണ്ടുപിടിത്തമാണ് ഗാലക്റ്റിക് റൊട്ടേഷൻ പ്രോബ്ലെം എന്ന് അറിയപ്പെട്ടത്. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരു താരാപഥത്തിന്റെ ഭൂരിഭാഗവും നമുക്കു കാണാൻ സാധിയ്ക്കാത്ത (വികിരണം ചെയ്യാത്ത) ദ്രവ്യം ആണെന്നുള്ള അനുമാനത്തിൽ അവർ എത്തിച്ചേർന്നു. ഇതാണ് തമോദ്രവ്യം എന്നറിയപ്പെടുന്നത്.