കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2021 ഓഗസ്റ്റ്
തൃശങ്കു (നക്ഷത്രരാശി)
തിരുത്തുകദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ത്രിശങ്കു (Crux). കുരിശിന്റെ ആകൃതിയുള്ളതു കൊണ്ട് തെക്കൻ കുരിശ് എന്നും ഇത് അറിയപ്പെടുന്നു. 88 ആധുനിക നക്ഷത്രരാശികളിൽ ഏറ്റവും ചെറുതാണ് ഇത്. എങ്കിലും ഇത് വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന ഒന്നാണ്. 2.8ൽ കൂടുതൽ കാന്തിമാനമുള്ള നക്ഷത്രങ്ങളാണ് ഇവ. ത്രിശങ്കുവിന്റെ കിഴക്ക്, വടക്ക് പട്ഞ്ഞാറ് ഭാഗങ്ങളിലെല്ലാം അതിരിടുന്നത് മഹിഷാസുരനാണ്. തെക്കുഭാഗത്ത് മഷികം രാശിയുമാണ്.