കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2021 ഒക്ടോബർ
ജായര
തിരുത്തുകഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ജായര (Cygnus). ഇത് വടക്കൻ കുരിശ് എന്നും അറിയപ്പെടുന്നു. പാശ്ചാത്യലോകത്ത് ഇതിന് ഒരു അരയന്നത്തിന്റെ ആകൃതി കല്പിക്കപ്പെടുന്നു. എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്ന ഒരു നക്ഷത്രരാശിയാണ് ഇത്. ആകാശഗംഗ ഇതിലൂടെ കടന്നുപോകുന്നു. ആകാശഗംഗയുടെ അതേ തലത്തിൽ തന്നെയാണ് ഇതും സ്ഥിതി ചെയ്യുന്നത്. രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ടോളമി ലിസ്റ്റ് ചെയ്യപ്പെട്ട 48 നക്ഷത്രസമൂഹങ്ങളിലൊന്നാണ് ജായര, അത് 88 ആധുനിക നക്ഷത്രരാശികളിലൊന്ന് ആയി അവശേഷിക്കുന്നു.