കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2020 ഏപ്രിൽ
ബൃഹച്ഛ്വാനം
തിരുത്തുകഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ബൃഹച്ഛ്വാനം (Canis Major). ഇതിന് ഒരു വലിയ നായയുടെ ആകൃതി കല്പിക്കപ്പെടുന്നു. രാത്രിയിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രമായ സിറിയസ് ഈ നക്ഷത്രരാശിയിലാണ്. ദക്ഷിണ ഖഗോളത്തിലാണ് ഇതിന്റെ സ്ഥാനം. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 രാശികളുള്ള പട്ടികയിലും 88 രാശികളുള്ള ആധുനികപട്ടികയിലും ഈ രാശി ഉൾപ്പെടുന്നു. കാനിസ് മേജർ എന്ന ലാറ്റിൻ പേരിന്റെ അർത്ഥം വലിയ നായ എന്നാണ്. ചെറിയ നായ എന്നർത്ഥം വരുന്ന കാനിസ് മൈനർ എന്ന മറ്റൊരു രാശിയും ഇതിനടുത്തുണ്ട്. ഇവ രണ്ടും ഓറിയോൺ എന്ന നക്ഷത്രഗണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.തുറന്ന താരവ്യൂഹങ്ങൾ ഈ രാശിയുടെ അതിരുകളിലുണ്ട്. ഇവയിൽ പ്രധാനപ്പെട്ടത് M41 ആണ്. രാത്രിയിലെ ആകാശത്തിൽ ഏറ്റവും തിളക്കത്തിൽ കാണുന്ന നക്ഷത്രമായ സിറിയസ് ഈ രാശിയിലാണുള്ളത്.