നക്ഷത്രം

തിരുത്തുക

ഉയർന്ന തിളക്കത്തോടെയുള്ള പ്ലാസ്മ ഗുരുത്വബലത്താൽ ചേർന്നുള്ള ഭീമൻ ഗോളമാണ് നക്ഷത്രം. ജീവിതാന്ത്യത്തോടെ അതിന്റെ ദ്രവ്യത്തിന്റെ ഒരു ഭാഗം അപഭ്രംശ ദ്രവ്യമായിട്ടുണ്ടാകും. ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന നക്ഷത്രമാണ് സൂര്യൻ, ഭൂമിയിലെ ഭൂരിഭാഗം ഊർജ്ജത്തിന്റേയും ഉറവിടം സൂര്യനാണ്. സൂര്യന്റെ അസാന്നിദ്ധ്യമുള്ള രാത്രിയിൽ മറ്റ് അന്തരീക്ഷ പ്രതിഭാസങ്ങൾ തടസ്സമാകാതെ വരുമ്പോൾ നക്ഷത്രങ്ങൾ ദൃശ്യമാകുന്നു. ചരിത്രപരമായി ഖഗോളത്തിൽ കാണപ്പെടുന്ന പ്രധാന നക്ഷത്രങ്ങളെ ചേത്ത് ചില രൂപങ്ങൾ കല്പിക്കുകയും രാശികളായി തിരിക്കുകയും ചെയ്തിട്ടുണ്ട്, ജന്മനക്ഷത്രങ്ങളായി ഗണിക്കപ്പെടുകയും ചെയ്യുന്നു, അവയിൽ പ്രധാനപ്പെട്ട നക്ഷത്രങ്ങൾക്ക് പ്രത്യേകം നാമങ്ങൾ നൽകപ്പെടുകയും ചെയ്തിട്ടുണ്ട്. വിവിധ ജ്യോതിശാസ്ത്രജ്ഞർ പല തരത്തിലുള്ള നക്ഷത്ര കാറ്റലോഗുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയുപയോഗിച്ച് ഒരോ നക്ഷത്രത്തിന്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം.

കൂടുതലറിയാൻ