ഇന്ത്യയിൽ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും പഴയ ജ്യോതിശാസ്ത്രഗ്രന്ഥം ലഗധമുനി രചിച്ച വേദാംഗജ്യോതിഷം ആണ്. ലഗധമുനി ജീവിച്ചിരുന്നത് ക്രി.മു. 8-9 നൂറ്റാണ്ടുകളിലായിരിക്കാമെന്നാണ് ചരിത്രകാരന്മാർ കണക്കാക്കുന്നത്. എന്നാൽ ഇതിനും മുമ്പുതന്നെ ഇന്ത്യയിൽ ജ്യോതിശാസ്ത്ര പഠനം തുടങ്ങിയിരിക്കാം. വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ എന്നിവയിൽ ആകാശത്തെയും നക്ഷത്രങ്ങളെയും കുറിച്ചുള്ള ചില വിവരങ്ങൾ ഉണ്ട്. അഥർവ്വവേദത്തിൽ 27 നക്ഷത്രങ്ങളെ കുറിച്ചും അവയുടെ ഉദയാസ്തമയത്തെ കുറിച്ചും പറയുന്നുണ്ട്. തൈത്തിരീയ സംഹിതയിൽ 12 ചന്ദ്രമാസങ്ങളെ കുറിച്ചും അധികം വരുന്ന 11 ദിവസങ്ങളെ കുറിച്ചും പറയുന്നുണ്ട്.

കൂടുതൽ വായിക്കുക...