കവാടം:ക്രിക്കറ്റ്/വാർത്തകൾ
- ആഗസ്റ്റ് 22: എസ്.എം.എസ്. വിവാദത്തെ തുടർന്ന് കെവിൻ പീറ്റേഴ്‌സണെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിൽനിന്നും ഇംഗ്ലണ്ട് ഒഴിവാക്കി.
- ആഗസ്റ്റ് 22: അണ്ടർ 19 ലോകകപ്പിൽ ആസ്ട്രേലിയ ഫൈനലിൽ. ചൊവ്വാഴ്ച(21) നടന്ന സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി.
- ആഗസ്റ്റ് 21: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിൽ ദ.ആഫ്രിക്കയ്ക്ക് 51 റൺസ് ജയം. മൂന്ന് കളികളുടെ പരമ്പര 2-0ന് സ്വന്തമാക്കി.
- ആഗസ്റ്റ് 20: അണ്ടർ 19 ലോകകപ്പ് ക്വാർട്ടറിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ സെമിയിലെത്തി. 12 പന്തുകൾ അവശേഷിക്കെ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
- ആഗസ്റ്റ് 19: ലക്ഷ്മണിന്റെ വിരമിക്കലിന് ഉത്തരവാദികൾ ക്രിക്കറ്റ് ബോർഡും സെലക്ഷൻ കമ്മിറ്റിയും ധോണിയുമാണെന്നാരോപിച്ച് സൗരവ് ഗാംഗുലി രംഗത്ത്.
- ആഗസ്റ്റ് 18 2012: വി.വി.എസ്. ലക്ഷ്മൺ വിരമിച്ചു. ഹൈദരാബാദിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം അറിയിച്ചത്.