സസ്തനിയായ വളർത്തുമൃഗമാണ്‌ കഴുത. ഭാരം വഹിക്കാനായി മനുഷ്യൻ കാലങ്ങളായി ഈ മൃഗത്തെ ഉപയോഗിച്ചു വരുന്നു. കുതിരയുടെ വർഗ്ഗത്തിലുള്ള ഈ മൃഗത്തിന്‌ രൂപത്തിലും കുതിരയുമായി സാമ്യമുണ്ട്. പാലിനായും കഴുതയെ മനുഷ്യൻ ഉപയോഗിക്കുന്നുണ്ട്. പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്നതിനാൽ കഴുത എന്ന വാക്ക് ബുദ്ധിയില്ലാത്തവൻ എന്നതിന്‌ സമമായി പല സംസ്കാരങ്ങളിലും ഉപയോഗിക്കുന്നു. ഛകാട്ടുകഴുത, ഇണക്കി വളർത്തുന്ന കഴുത എന്നിങ്ങനെ രണ്ട് കഴുതയിനങ്ങളുണ്ട്. ഏഷ്യയിൽ കാണപ്പെടുന്ന കഴുതകൾ പ്രാദേശികനാമങ്ങളിലാണ് അറിയപ്പെടുന്നത്. കുലാൻ, കിയാംഗ്, ഓനിജർ, ഘോർഖാറ് എന്നിവയാണ് അവയിൽ ചിലത്. കാട്ടുകഴുതകൾക്ക് അഞ്ചടിവരെ ഉയരമുണ്ടാകും. സഞ്ചരിക്കുമ്പോൾ മാത്രമാണ് ഇവ സാധാരണയായി കൂട്ടമായി കാണപ്പെടുന്നത്. എന്നാൽ കുലാൻ കഴുതകൾ ഒരാൺകഴുതയും നിരവധി പെൺകഴുതകളും കുട്ടികളുമടങ്ങുന്ന കൂട്ടങ്ങളായാണ് ജീവിക്കുന്നത്. ആഫ്രിക്കൻ കാട്ടുകഴുതകളുടെ പിൻ‌ഗാമികാണ് ഇണക്കി വളർത്തുന്ന കഴുതകൾ.

കഴുത
വളർത്തുമൃഗം
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Asinus
Species:
E. asinus
Binomial name
Equus asinus
Linnaeus, 1758

സവിശേഷതകൾ

തിരുത്തുക

കുതിരയോട് രൂപസാദ്യശ്യം ഉണ്ടെങ്കിലും സ്വാഭാവത്തിൽ ഇവർ രണ്ടുതലങ്ങളിലാണ്. കഴുതകൾ പരക്കെ ശാന്തസ്വഭാവക്കാരായാണ് അറിയപ്പെടുന്നത്. പുൽമേടുകളിൽ കൂട്ടമായി മേഞ്ഞു നടക്കാനാണ് ഇവ കൂടുതൽ ഇഷ്ടപ്പെടുന്നത്. ചെറുതാക്കി അരിഞ്ഞ തീറ്റപ്പുല്ല് ആണ് കഴുതയ്ക്ക് ഏറ്റവും പ്രിയം. കറവയുള്ളവയ്ക്കും ഗർഭിണികൾക്കും ആപ്പിളും പൈനാപ്പിളും അടങ്ങുന്ന പഴത്തീറ്റ നൽക്കുന്നത് ഏറെ നല്ലതാണ്. ഭക്ഷണത്തിന് ശേഷം ഇവ മറ്റു മൃഗങ്ങളെ പോലെ അയ വെട്ടാറില്ല. ദഹനവ്യവസ്ഥയിൽ മനുഷ്യനെ പോലെ തന്നെ ഒരു അറ മാത്രമേ കഴുതയ്ക്ക് ഉള്ളു. ചോള തവിടും അരി തവിടും ചേർന്ന സമീകൃത ആഹാരമാണ് കഴുതയുടെ ആരോഗ്യത്തിന് ഉത്തമം . കഴുതയുടെ വയറ്റിൽ ഒമ്പത് ലിറ്റർ വെള്ളം വരെ കൊള്ളും. രോഗപ്രതിരോധശേഷി കൂടിയ മൃഗമാണ് കഴുത. കാര്യമായ പരിചരണം കഴുതവളർത്തലിൽ അത്യന്താപേക്ഷിതമാണ്. ഇവയുടെ ഗർഭകാലാവധി 13-14 മാസം ആണ്. മൂന്ന് മാസം പ്രായം ആയാൽ പെൺകഴുതകൾ ഗർഭധാരണത്തിന് പാകമാവും. പെൺ കഴുതകൾക്ക് ആണ് വിപണിയിൽ മൂല്യം കൂടുതൽ. എപ്പോഴും ചവക്കുന്ന വായയും സമാന്തരമായി നിൽക്കുന്ന പിൻ കാലുകളും ആണ് മദി അടയാളത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നത്. പ്രസവം കഴിഞ്ഞു ഇരുപതാം ദിവസം തൊട്ടു കഴുതയെ കറന്നു തുടങ്ങാം. നിത്യേന കറക്കുന്ന മൃഗമല്ല കഴുത. അവയുടെ ആരോഗ്യം കണക്കിലെടുത്തു ആവണം കറവ. പ്രസവശേഷം കഴുതകുട്ടികൾക്ക് ഒരു മാസമെങ്കിലും അമ്മയുടെ പാൽ നൽകണം. ഒരു കറവയിൽ നിന്ന് 200 മില്ലി മുതൽ 350 മില്ലി വരെ പാൽ കിട്ടും. 100 മില്ലിക്ക് 1000 രൂപ വരെ വിലയുണ്ട് വിപണിയിൽ. കഴുത ചാണകം മികച്ച ഒരു ജൈവവളം ആണ്.കഴുതപ്പാൽ പോലെ തന്നെ കഴുതചാണകത്തിനും ആവശ്യക്കാർ ഏറെയാണ്. നിഷ്ക്കളങ്കഭാവത്തിന്റെ പ്രതീകമായി കഴുത അറിയപ്പെടുന്നു.

ഇതര ലിങ്കുകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കഴുത&oldid=4513046" എന്ന താളിൽനിന്ന് ശേഖരിച്ചത്