മലപ്പുറം ജില്ലയിലെ തലപ്പാറക്കും ചെമ്മാടിനും ഇടയിൽ കളിയാട്ടമുക്ക് പ്രദേശത്ത് വർഷം തോറും നടത്തിവരുന്ന ഉത്സവമാണ് കളിയാട്ടക്കാവ് ഉത്സവം.

മൂന്നിയൂർ കളിയാട്ടക്കാവിലെ ഉൽസവത്തിൽ പൊയ്ക്കുതിരകൾ

ഇടവ മാസത്തിലെ വെള്ളിയാഴ്ചയാണ് ഉൽസവം നടക്കാറുള്ളത്. കോഴിക്കളിയാട്ടത്തിന്റെ മുന്നോടിയായി കുതിരക്കല്യാണം നടക്കും. ദേശക്കാരും ബന്ധുക്കളും ഒത്തുചേർന്ന് കൊട്ടിപ്പാടലാണ് ഇതിന്റെ ചടങ്ങ്. ദേവിയുടെ കഥ പാട്ട് രൂപത്തിൽ പാടുന്നതാണ് കൊട്ടിപ്പാട്ട് . കളിയാട്ടത്തിന് മുമ്പുള്ള വെള്ളിയാഴ്ച്ച തുടങ്ങി കളിയാട്ടത്തിന്റെ അന്ന് കാവിലേക്ക് എത്തും വരെ കൊട്ടിപ്പാട്ടാണ്. പൊയ്കുതിരകൾ കാവിലേക്ക് പ്രവേശിക്കും. കാവിലമ്മയുടെ അപദാനങ്ങൾപാടി നൃത്തംവച്ച് വഴി നിറഞ്ഞൊഴുകിയ പൊയ്ക്കുതിര സംഘങ്ങൾ കോഴിക്കളിയാട്ടത്തിന്റെ വിസ്മയക്കാഴ്ചകളാണ്.

കാർഷിക ചന്ത

തിരുത്തുക

കളിയാട്ടത്തോടനുബന്ധിച്ച് കാർഷിക ചന്തയും സജീവമാണ്. തലപ്പാറ മുതൽ കളിയാട്ടമുക്ക് വരേ വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും പാടത്തുമാണ് ചന്തകൾ നടക്കുക. ഉപ്പ് തൊട്ട് കർപ്പൂരം വരേയുള്ള സാധനങ്ങൾ ഇവിടെ ലഭ്യമാണെന്നാണു പഴമക്കാരുടെ ശൈലി. കാലവർഷം തുടങ്ങുന്ന സമയമായതിനാൽ വിവിധ തരം വിത്തുകൾ പണിയായുധങ്ങൾ തുടങ്ങിയവയും ചന്തയിൽ ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=കളിയാട്ടക്കാവ്_ഉത്സവം&oldid=3627865" എന്ന താളിൽനിന്ന് ശേഖരിച്ചത്