കല്ലേക്കുളങ്ങര രാഘവപ്പിഷാരടി
കൊച്ചി വീരകേരളവർമ്മയുടെ സദസ്യനും ആശ്രിതനും ആയിരുന്നു കല്ലേക്കുളങ്ങര രാഘവപ്പിഷാരടി. ( ജ:ഒലവക്കോട്-1725-1795).മണലൂർ എഴുത്തച്ഛൻ എന്നപേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.ജ്യേഷ്ഠനായ കൃഷ്ണപ്പിഷാരടി ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു.
സംഭാവനകൾ
തിരുത്തുകരാവണോദ്ഭവം ആട്ടക്കഥയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതി. ഇതു കൂടാതെ സേതുമഹാത്മ്യം,വേതാള ചരിത്രം,പഞ്ചതന്ത്രം, എന്നീ കൃതികൾകൂടി പിഷാരടി രചിച്ചിട്ടുണ്ട്.[1]
അവലംബം
തിരുത്തുക- ↑ ആട്ടക്കഥാ സാഹിത്യം. കേ: ഭാ: ഇ. 1998 പേജ് .217