കല്ലുസോഡ
ജലത്തിൽ കാർബൺ ഡയോക്സൈഡ് നിറച്ച ദാഹശമനിയാണ് കല്ലുസോഡ. ഈ ജലം സോഡാജലം എന്നറിയപ്പെടുന്നു. ജലം നിറക്കുന്ന കുപ്പിയുടെ പ്രത്യേകത മൂലമാണ് ഇവ കല്ലുസോഡ എന്നറിയപ്പെടുന്നത്. കുപ്പിയുടെ കഴുത്തുഭാഗത്ത് ഒരു ഗോലി (വട്ട്) ഉൾപ്പെടുത്തിയാണ് കുപ്പി നിർമ്മിക്കുന്നത്. ജലം നിറച്ച ശേഷം പ്രത്യേകമായ സംവിധാനം വഴി കുപ്പിയിൽ കാർബൺ ഡയോക്സൈഡ് നിറയ്ക്കുമ്പോൾ ഈ ഗോലി ഉയർന്ന് കുപ്പിയുടെ വായ അടയുന്നു. കുപ്പിയുടെ വായയിൽ കൈവിരൽ കടത്തിയോ പ്രത്യേക അടപ്പ് ഉപയോഗിച്ചോ ആണ് കുപ്പിക്കുള്ളിലെ വാതകം പുറന്തള്ളുന്നത്. ശേഷം ഇത് കുടിക്കാൻ ഉപയോഗിക്കുന്നു.
ബ്രിട്ടീഷുകാരുടെ കാലം മുതൽ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു കല്ലുസോഡ. എന്നാൽ, വ്യാവസായികമായ പുരോഗതി മൂലം ഇവയുടെ ഉപയോഗം ഇന്ന് കുറവാണ്.