ത്രിപുരക്കാരിയായ പ്രശസ്തയായ ഇന്ത്യൻ ജിംനാസ്റ്റാണ് അർജ്ജുന പുരസ്കാര ജേതാവായ കല്പന ദേബ്‌നാഥ് അഥവാ ഡോ. കല്പന ദേബ്‌നാഥ്. ഇംഗ്ലിഷ്: Kalpana Debnath. 1978 ലെ സൂറത്ത് ദേശീയ ഗെയിംസിൽ ജിംനാസ്റ്റിക് വിഭാഗത്തിലെ എല്ലാ സ്വർണ്ണ മെഡലുകളും നേടിക്കൊണ്ടാണ് [1] കല്പന ദേബ്നാഥ് പ്രശസ്തിയിലേക്കുയരുന്നത്. 2000ൽ രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ചു.[2] ത്രിപുരയിൽ നിന്നുള്ള രണ്ട് അർജ്ജുനാ അവാർഡ് ജേതാക്കളിൽ ഒരാൾ കല്പനയാണ്. [3] കായിക അദ്ധ്യാപനത്തിൽ ഡോക്റ്ററേറ്റ് നേടിയിട്ടുണ്ട്. [4]സ്പോർട്സ് അസോസ്സിയേഷന്റെ പ്രധാന ജിംനാസ്തിക് കോച്ചായി ജോലി ചെയ്യുന്നു [5]

ജീവിതരേഖതിരുത്തുക

കായിക അദ്ധ്യാപനത്തിൽ ഡോക്റ്ററേറ്റ് നേടിയിട്ടുണ്ട്. [4]സ്പോർട്സ് അസോസ്സിയേഷന്റെ പ്രധാന ജിംനാസ്തിക് കോച്ചായി ജോലി ചെയ്യുന്നു [5] സ്പോർട്ട്സ് അസോസിയേഷന്റെ കീഴിൽ പട്യാലയിലുള്ള സിൽവർ ജൂബിലി ഹോസ്റ്റലിലെ വാർഡനായിരുന്ന കല്പനയെ 2011 ൽ ഉത്തേജക മരുന്നു വിവാദത്തെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. [6] [7]

കായിക ജീവിതംതിരുത്തുക

പ്രശസ്ത കോച്ചായ ദൂലീപ് സിങ്ങിനു കീഴിലായിരുന്നു പരിശീലനം. ദീപ കർമാക്കറേപ്പോലുള്ള പ്രശസ്തരുടെ കോച്ചായിരുന്നു അദ്ദേഹം. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കുറഞ്ഞത് അഞ്ചോ ആരോ പ്രാവശ്യം ചാമ്പ്യനായിട്ടുണ്ട് കല്പന. 1978 ൽ സൂറത്ത് ദേശീയ ഗെയിംസിൽ ജിംനാസ്റ്റിക് വിഭാഗത്തിലെ എല്ലാ സ്വർണ്ണ മെഡലുകളും നേടിയതും ആൾ റൗണ്ട് മികച്ച ജിംനാസ്റ്റ് ആയതുമാണ് പ്രധാന നേട്ടങ്ങൾ. [8]

കായികവിഷയങ്ങളിൽ നിരവധി പഠനങ്ങൾ നടത്തുകയും [9] ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫണ്ടമെന്റൽസ് ഓഫ് റിഥമിക് ജിംനാസ്റ്റിക്സ് എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് [10] [11]

റഫറൻസുകൾതിരുത്തുക

 1. http://indianexpress.com/article/opinion/columns/leap-to-gold/
 2. Dr V K, Sharma. Health and Physical Education Lab Manual and Practical Book. ന്യൂ സരസ്വതി ഹൗസ്.
 3. http://www.nelive.in/tripura/sports/dipa-karmakars-brilliant-show-will-encourage-other-gymnasts-tripura-cm
 4. 4.0 4.1 http://timesofindia.indiatimes.com/city/agartala/Coach-Duleep-Singh-set-the-bar-for-budding-Tripura-gymnasts/articleshow/51920752.cms
 5. 5.0 5.1 timesofindia.indiatimes.com/city/agartala/Coach-Duleep-Singh-set-the-bar-for-budding-Tripura-gymnasts/articleshow/51920752.cms
 6. http://www.dnaindia.com/sport/report-investigation-ordered-into-dope-scandal-1563454
 7. http://www.dnaindia.com/india/report-sports-authority-cracks-down-national-institue-of-sports-patiala-1563394
 8. Subhasis, Chanda. "PORTS DEVELOPMENT IN TRIPURA".
 9. Kalpana, Debnath (2017). [sportsauthorityofindia.nic.in/downfile.asp?link_temp_id=1345 "Technique and Methodic of Stalder on Uneven Bars"] Check |url= value (help). indian gymnast Volume.24 No. 1 January.2016.
 10. "Fundamentals of Rhythmic Gymnastics".
 11. http://indraneelghosh.com/sportcourses/sport_courses/2[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കല്പന_ദേബ്‌നാഥ്&oldid=3627809" എന്ന താളിൽനിന്ന് ശേഖരിച്ചത്