കലൂർ പീപ്പിൾസ് തിയറ്റേഴ്സ്

കേരളത്തിലെ ഒരു നാടകസമിതിയാണ് കലൂർ പീപ്പിൾസ് തിയേറ്റേഴ്സ്. 1964 ൽ പ്രവർത്തനം ആരംഭിച്ച സമിതി 1987 ൽ പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് 2013 ൽ ആണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. ബാബു ഒഴീൽ രചിച്ച കളിമൺ പ്രതിമകൾ എന്ന നാടകത്തോടെയാണ് സമിതി മത്സരരംഗത്തു പ്രവേശിച്ചത്. 70 കളിലും 80 കളിലും സമിതി കേരളത്തിൽ ഒട്ടാകെ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. കളിമൺ പ്രതിമകൾ, ചുഴി, ചുങ്കം എന്നീ ജനപ്രിയ നാടകങ്ങൾ ഉൾപ്പെടെ 500 ൽ അധികം വേദികളിൽ സമിതി നാടകം അവതരിപ്പിച്ചിട്ടുണ്ട്[1].

41 അംഗങ്ങൾ ഇപ്പോൾ സമിതിയിൽ അംഗങ്ങളാണ്. പഴയനാടകങ്ങളിൽ കളിമൺ പ്രതിമകളുടെ കൈയെഴുത്തുപ്രതി മാത്രമാണ് കൈവശമുള്ളത്. ഇതിന്റെ പുനരാവിഷ്കാരം 2013 ഏപ്രിൽ 08 ന് കലൂരിൽ നടന്നു. ബാബു ഒഴീലിന്റെ മുതിർന്ന സഹോദരനും ട്രൂപ്പിലെ ചില പഴയ അംഗങ്ങളും ചേർന്നാണ് സമിതി വീണ്ടും ആരംഭിക്കുന്നത്. ശാന്തകുമാരി, മേരി, ലീന തുടങ്ങിയ നടിമാർ ഈ വേദിയിൽ നിന്നാണ് ചലച്ചിത്ര മേഖലയിൽ പ്രവേശിച്ചത്.

അവലംബം തിരുത്തുക