Barrett, Anthony A. (1989). Caligula: the corruption of power. London: Batsford. ISBN 0-7134-5487-3.

Caligula
Bust of the Emperor Caligula
Emperor of the Roman Empire
ഭരണകാലം 18 March AD 37 – 24 January AD 41
(3 years, 10 months)
മുൻഗാമി Tiberius
പിൻഗാമി Claudius
ജീവിതപങ്കാളി
മക്കൾ
രാജവംശം Julio-Claudian dynasty
പിതാവ് Germanicus
മാതാവ് Agrippina the Elder
കബറിടം Mausoleum of Augustus, Rome
മതം ancient Roman religion

കലിഗുല Caligula (/kəˈlɪɡjʊlə//kəˈlɪɡjʊlə/; Latin: Gaius Julius Caesar Augustus Germanicus; 31 August 12 – 24 January 41 AD), AD 37 മുതൽ AD 41 വരെ റോമിലെ ചക്രവർത്തിയായിരുന്നു. റോമിലെ ജനറൽ ആയിരുന്ന ജെർമാനിക്കസിന്റെയും അഗസ്റ്റസിന്റെ ചെറുമകളായ അഗ്രിപ്പിനയുടെയും മകനായിരുന്നു. റോമാസാമ്രാജ്യത്തിലെ ആദ്യ ഭരണകർത്താക്കളുടെ ജൂലിയോ ക്ലോദിയൻ വംശത്തിലെ ഒരു കുടുംബത്തിലാണദ്ദേഹം പിറന്നത്. കലിഗുലയുടെ ജനനത്തിനു 2 വർഷത്തിനുശേഷമാണ് സി. ഇ. 14ൽ ജർമ്മനിക്കസിന്റെ മാതുലനും അദ്ദേഹത്തെ ദത്തെടുത്ത പിതാവുമായ ടിബേറിയസ് അഗസ്റ്റസിനുശേഷം റോമിന്റെ ചക്രവർത്തിയായത്. 

ജൂലിയസ് സീസറിനുശേഷം ജനിച്ച അദ്ദേഹത്തിനു ഗൈയസ് സീസർ എന്നായിരുന്നു പേരിട്ടതെങ്കിലും പിന്നീട് കലിഗുല എന്ന ഇരട്ടപ്പേർ അദ്ദേഹം സ്വികരിക്കുകയുണ്ടായി. (കൊച്ചു സൈനികന്റെ ബൂട്ട് എന്നാണിതിനർഥം)ജെർമാനിയായിൽ അദ്ദേഹത്തിന്റെ പിതാവിന്റെ സൈനികർ നടത്തിയ പ്രചരണഫലമായാണീ പേര് ലഭിച്ചത്. സി, ഇ. 19ൽ അന്ത്യോഖ്യ വച്ച് ജർമാനിക്കസ് മരണമടഞ്ഞതോടെ ഭാര്യയായ അഗ്രിപ്പിന തന്റെ 6 കുട്ടികളുമായി റോമിലേയ്ക്കു തിരികെവന്നു. അപ്പോൾ അവിടെ ഭരണാധികാരിയായിരുന്നു ടിബേറിയസുമായി ബദ്ധവിരോധത്തിലാകുകയും ഈ സംഘർഷം അവരുടെ കുടുംബത്തെ നശിപ്പിക്കുകയും ചെയ്തു. ഇതിൽ കലിഗുല മാത്രമേ രക്ഷപ്പെട്ടുള്ളു. ചക്രവർത്തിയുടെ ഗൂഢമായ ഭീഷണി നിലനിന്നിട്ടുകൂടി കലിഗുല ചക്രവർത്തിയുടെ ആജ്ഞ ശിരസാവഹിക്കാൻ സന്നദ്ധനായി. കാപ്രി എന്ന ദ്വീപിൽ ചക്രവർത്തിയോടൊപ്പം ചേരാൻ അദ്ദേഹം സന്നദ്ധനായി. ടിബേറിയസിന്റെ മരണശേഷം കലിഗുല തന്റെ ദത്തുപിതാവിന്റെ പിൻഗാമിയായി സി. ഇ 37ൽ റോമാസംരാജ്യത്തിന്റെ അധിപനായി ഭരണമേറ്റെടുത്തു.

തന്റെ ഭരണത്തിന്റെ ആദ്യ ആറു മാസങ്ങളിൽ അദ്ദേഹത്തെ ഒരു ഉയർന്ന പദവിയിൽ ഒരു താരതമ്യേന ശക്തനായ ഭരണാധികാരിയായി പറയുന്നുണ്ടെങ്കിലും, കലിഗുലയുടെ ഭരണത്തെപ്പറ്റി വളരെക്കുറച്ചു രേഖകളേ ലഭ്യമായിട്ടുള്ളു. ഇതിനുശേഷം ചില കേന്ദ്രങ്ങൾ അദ്ദേഹത്തിന്റെ ക്രൂരത, സാഡിസം, ധൂർത്ത്, ലൈംഗികവ്യതിയാനം തുടങ്ങിയവയെപ്പറ്റി വിവരിച്ചശേഷം അദ്ദേഹത്തെ ഒരു ഭ്രാന്തനും നിഷ്ഠുരനുമായ സ്വേച്ഛാധിപതിയായി ചിത്രീകരിക്കുന്നു. എന്നാൽ ഈ രീതിയിലുള്ള അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങൾക്കുല്ല സ്രോതസ്സുകളുടെ വിശ്വാസ്യത സംശയാസ്പദമാണ്. തന്റെ ചെറിയ ഭരണകാലത്ത് അദ്ദേഹം രാജ്യത്തിന്റെ ആന്തരികശക്തികൾക്കെതിരെ ചക്രവർത്തിയുടെ വ്യക്തിപരമായ ശക്തി വർദ്ധിപ്പിക്കുവാൻ അദ്ദേഹം പരിശ്രമിച്ചു. അദ്ദേഹം തന്റെ ആഡംബരജീവിതത്തിനായുള്ള സ്ഥാപനങ്ങളും ചില വലിയ എടുപ്പുകളും നിർമ്മിക്കുന്നതിൽ മുഴുകി. റോമിലെ രണ്ടു നിർമ്മിതികളായ അക്വാ ക്ലോഡിയ, അനിയോ നൊവസ് എന്നീ ജലനിർഗ്ഗമനപാലങ്ങൾ നിർമ്മിക്കാനായി തുടക്കമിട്ടു. തന്റെ ഭരണകാലത്ത്, രാജഭരണത്തിലുള്ള മൗറിട്ടാനിയ തന്റെ രാജ്യത്തോടു ചേർത്തു.

സി. ഇ 41ൽ തന്റെ സെനറ്റർമാരുടെയും സഭാവാസികളുടെയും പ്രിറ്റോറിയൻ അംഗരക്ഷകരുടെയും ഗൂഢാലോചനയുടെ ഫലമായി വധിക്കപ്പെട്ടു. ഗൂഢാലോചനക്കാരുടെ ലക്ഷ്യമായ റോമാ റിപ്പബ്ലിക്ക് സ്ഥാപനം നടന്നില്ല. കലിഗുല കൊല്ലപ്പെട്ടതിന്റെ അടുത്തദിവസംതന്നെ കലാപകാരികൾ കലിഗുലയുടെ അമ്മാവനായ ക്ലോഡിയസിനെ റോമിന്റെ അടുത്ത ചക്രവർത്തിയായി വാഴിച്ചു. സി. ഇ 68ൽ അദ്ദേഹത്തിന്റെ സഹോദരപുത്രനായിരുന്ന നീറോയുടെ സ്ഥാനത്യാഗം വരെ ജൂലിയോ-ക്ലോഡിയൻ വംശമാണ് റോം ഭരിച്ചത്. പുരുഷന്മാരുടെ താവഴിയിലെ അവസാന ജൂലിയോ സെസാറിസ് ആയിരുന്നു കലിഗുല. ആ വംശത്തിന്റെ ഭരണം കലിഗുലയുടെ മരണത്തോടെ അവസാനിച്ചു.

മുൻകാലജീവിതം

തിരുത്തുക

കുടുംബം

തിരുത്തുക
See Julio-Claudian family tree.

ഗയിയൂസ് ജൂലിയസ് സീസർ Gaius Julius Caesar (named in honor of his famous relative) ആന്റിയത്തിലാണ് ജനിച്ചത്. ഇത് ഇന്നത്തെ ആൻസിയോ, നെറ്റൂണോ എന്നിവയുടെ സ്ഥാനത്തായിരുന്നു. ) ജർമ്മാനിക്കസിന്റെയും അദ്ദേഹത്തിന്റെ രണ്ടാമത്തെ കസിനായ അഗ്രിപ്പ മൂത്തതിന്റെയും ജീവിച്ചിരുന്ന ആറു മക്കളിൽ മൂന്നാമനായിരുന്നു സി. ഇ. 12 ആഗസ്തുമാസം 31നു ജനിച്ച ഗയിയൂസ് ജൂലിയസ് സീസർ. ഗയിയൂസിനു തന്നേക്കാൾ പ്രായമായ രണ്ട് സഹോദരന്മാരുണ്ടായിരുന്നു. - നീറോയും ഡ്രൂസൂസും. ഇതു കൂടാതെ, അഗ്രിപ്പ, ജൂലിയ ഡ്രൂസില്ല, ജൂലിയ ലിവില്ല എന്നീ സഹോദരിമാരുമുണ്ടായിരുന്നു. ഭാവിയിലെ ചക്രവർത്തിയും ജെർമ്മാനിക്കസിന്റെ ഇളയ സഹോദരനും ആയ ക്ലാഡിയസിന്റെ സഹോദരീപുത്രനുമായിരുന്നു.

അഗ്രിപ്പിന (മൂത്തവൾ) മാർക്കസ് വിപ്‌സാനിയസ് അഗ്രിപ്പയുടെയും ജൂലിയ (മൂത്തവൾ) യുടെയും മകളായിരുന്നു. അമ്മയുടെ താവഴിയിൽ അവർ സ്ക്രിബീണിയയുടെയും പിതൃവഴിക്ക് അവർ അഗസ്റ്റസിന്റെ കൊച്ചുമകളും ആയിരുന്നു. അഗ്രിപ്പിന വഴി, അഗസ്റ്റസ്, ഗയിയൂസിന്റെ മാതൃവഴിയിലുള്ള മുത്തച്ചനായിരുന്നു.

യവ്വനകാലവും മുമ്പത്തെ പ്രവർത്തനങ്ങളും

തിരുത്തുക
 
A caliga.
 
A marble bust of Caligula restored to its original colours. The colours were identified from particles trapped in the marble.
 
Julia Drusilla, sister of Caligula

മൂന്നു നാലു വയസ്സുമാത്രമുണ്ടായിരുന്ന ഒരു ആൺകുട്ടിയെന്ന നിലയിൽ തന്റെ പിതാവായ ജെർമാനിക്കസിനെ ഗയിയൂസ് ജെർമ്മാനിയായുടെ ഉത്തരഭാഗത്തെ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഒരു പട്ടാളക്കാരന്റെ വേഷമായ ബൂട്സും കവചങ്ങളും കുഞ്ഞായിരുന്ന ഗയിയൂസ് അണിഞ്ഞിരുന്നത് പട്ടാളക്കാരെ അത്ഭുതപ്പെടുത്തിയിരുന്നത്രെ. ഇങ്ങനെ പട്ടാളക്കാരുടെ കൊച്ചുബൂട്ടും ധരിച്ചുനടന്ന ഈ കുഞ്ഞിനെ താമസിയാതെ ആളുകൾ കലിഗുല എന്നു വിളിച്ചു. ലത്തീൻ ഭാഷയിൽ ഇതിനർത്ഥം, കൊച്ചു ബൂട്ട്"little (soldier's) boot" in Latin, എന്നായിരുന്നു. എങ്കിലും, ഗയിയൂസ് വളർന്നുവന്നപ്പോൾ തനിക്കു വന്ന പേര് ഇഷ്ടപ്പെട്ടിരുന്നില്ല.

സ്യൂട്ടോണിയസ് പറയുന്നതനുസരിച്ച്, ജെർമ്മാനിക്കസിനെ രാഷ്ട്രീയ ശസ്ത്രുവായിക്കരുതിയ ടൈബീരിയസ് ഒരു ഏജന്റ് മുഖേന ഗെർമാനിക്കസിനെ സിറിയയിൽ വച്ച് വിഷം കൊടുത്തുകൊന്നു.

തന്റെ പിതാവിന്റെ മരണശേഷം കലിഗുല, തന്റെ അമ്മയുടെ കൂടെ അവരുടെ ടൈബീരിയസുമായ ബന്ധം വഷളാകുന്നതുവരെ പാർത്തു. ടൈബീരിയസ് അഗ്രിപ്പ വിവാഹം കഴിച്ചാൽ അവളുടെ ഭർത്താവ് തനിക്കു ഭീഷണിയാവുമെന്നു ഭയന്ന് അഗ്രിപ്പയെ മറ്റൊരു വിവാഹം കഴിക്കാൻ അനുവദിച്ചില്ല. സി. ഇ. 29ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അഗ്രിപ്പയേയും കലിഗുലയുടെ സഹോദരനായ നീറോയേയും രാജ്യത്തുനിന്നും നാടുകടത്തി.

കൗമാരപ്രായത്തിലെത്തിയ ലിവിയയിൽ തന്റെ മൂത്ത മുത്തശ്ശിയുടെ (ടിബേരിയസിന്റെ മാതാവ്) കൂടെ ജീവിക്കാൻ അയച്ചു. അവരുടെ മരണശേഷം തന്റെ മുത്തശ്ശിയായ അന്റോണിയ മൈനറിനൊപ്പം അദ്ദേഹം വളർന്നു. സി. ഇ 30ൽ അദ്ദേഹത്തിന്റെ സഹോദരനായ ഡ്രൂസസ് സീസറിനെ രാജ്യദ്രോഹം ചുമത്തി തടവിലാക്കി. അദ്ദേഹത്തിന്റെ സഹോദരൻ നീറോ പട്ടിണിയാലോ ആത്മഹത്യയാലോ രാജ്യത്തിനു പുറത്തുവച്ച് മരണമടഞ്ഞു. തന്റെ മാതാവിന്റെയും സഹോദരന്മാരുടെയും രാജ്യപരിത്യാഗത്തിനും ശേഷം കലിഗുലയുടെ ജീവിതം ജയിലഴികളിലേതുപോലെ പട്ടാളക്കാരുടെ നിരീക്ഷണത്തിലായിരുന്നു എന്ന് സ്യൂട്ടോണിയസ് എഴുതുന്നു.

സി. ഇ 31ൽ കലിഗുലയെ ടിബേരിയസ് കാപ്രി എന്ന സ്ഥലത്ത് തടങ്കലിലാക്കി. അവിടെ കലിഗുല 6 വർഷത്തേയ്ക്ക് ജീവിച്ചു. പക്ഷെ, കലിഗുലയെ ടിബേരിയസ് വെറുതെവിട്ടത് പലരേയും അത്ഭുതപ്പെടുത്തി. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽൻ കലിഗുല ഈ രീതിയിൽ രക്ഷപ്പെടാൻ കാരണം അദ്ദേഹത്തിന്റെ അസാമാന്യമായ അഭിനയശേഷിയായിരുന്നുവത്രെ. അപകടം മണക്കുന്നസമയത്ത് കലിഗുല തന്റെ കുടുംബം നശിപ്പിച്ച ടിബേരിയസിനോടുള്ള പക പുറത്തുകാണിക്കാതെ ആയാളുടെ മുന്നിൽ സംശമൊന്നുമില്ലാതെ നിലകൊണ്ടു. കലിഗുലയെപ്പറ്റി ഒരു നിരീക്ഷകൻ പറഞ്ഞത്, "ഇദ്ദേഹത്തെപ്പോലെ ഒരു പരിചാരകനോ ഒരു നേതാവോ ഒരിക്കലുമുണ്ടായിട്ടില്ല" എന്നാണ്.

കലിഗുല ഒരിക്കൽ, തന്റെ മാതാവിനെയും സഹോദരരേയും നശിപ്പിച്ച ടിബേരിയസിനെ ഒരു കഠാരകൊണ്ട് കുത്തിക്കൊല്ലാൻ പ്ലാനിട്ടു എന്ന് പറയപ്പെടുന്നു. എന്നിരുന്നാലും പ്ലാൻ ചെയ്തപോലെ ടിബേരിയസിന്റെ കിടപ്പുമുറിയിൽ കഠാരകൊണ്ടുവന്നുവെങ്കിലും അദ്ദേഹത്തെ കൊല്ലാതെ പകരം കഠാര തറയിലെയ്ക്ക് വലിച്ചെറിഞ്ഞത്രേ. ടിബെരിയസ് ഇക്കാര്യം അറിഞ്ഞുവെങ്കിലും ഇതിന്റെ പേരിൽ കലിഗുലയോട് ഒന്നും ചെയ്യാൻ ശ്രമിച്ചില്ല. സ്യൂട്ടോണിയസ് എഴുതുന്നത്: കലിഗുല ഒരു ക്രൂരനും കഠിനഹൃദയനുമായിത്തീർന്നു. എന്നാണ്. S and vicious: he writes that, when Tiberius brought Caligula to Capri, his purpose was to allow Caligula to live in order that he "... prove the ruin of himself and of all men, and that he was rearing a viper for the Roman people and a Phaethon for the world."

സി. ഇ 33 ൽ ടിബേരിയസ് കലിഗുലയ്ക്ക് ഒരു ബഹുമതിയെന്ന നിലയിൽ ക്വെസ്റ്റോർഷിപ്പ് നൽകി. ഈ സമയം കലിഗുലയുടെ മാതാവും സഹോദരനും ജയിലിൽ മരിക്കുകയായിരുന്നു. ഈ വർഷം കലിഗുല ജൂനിയ ക്ലോഡില്ലയെ വിവാഹം കഴിച്ചു. എന്നാൽ, അടുത്തവർഷം കുഞ്ഞിന്റെ ജനനത്തോടെ അവൾ മരണമടഞ്ഞു. തന്റെ പ്രധാന സഖ്യകക്ഷിയായ നീവിയസ് സുടോറിയസ് മാക്രോയുമായി സൗഹൃദം പങ്കുവച്ചു. മാക്രോ കലിഗുലയെക്കുറിച്ച് നല്ല വാക്കുകൾ ചക്രവർത്തിയായ ടിബേറിയസിനോടു പറഞ്ഞു. ഇത് ടിബേറിയസിനു കലിഗുലയോടു ഉണ്ടായിരിക്കുമായിരുന്ന എല്ലാ മോശം അഭിപ്രായങ്ങളേയും തിരുത്തി.

In 35 AD, Caligula was named joint heir to Tiberius's estate along with Tiberius Gemellus.

ചക്രവർത്തി

തിരുത്തുക

മുൻകാല ഭരണം

തിരുത്തുക

സി. ഇ 37 മാർച്ച് 16നു ടിബേരിയസ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ എസ്റ്റേറ്റും രാജപദവിയും കലിഗുലയ്ക്കും അദ്ദേഹത്തിന്റെ സ്വന്തം കൊച്ചുമകനായിരുന്ന ഗെമെല്ലസിനും ഒന്നിച്ചു ലഭ്യമായി. ടിബേരിയസ് മിമ്പുതന്നെ മരണക്കട്ടിലിലായിരുന്നപ്പോൽ കൊല്ലപ്പെട്ടതാണെന്നു ചില ചരിത്രകാരന്മാർ പറയുന്നു. Tacitus ടാസിറ്റസ് പറയുന്നത്, മാക്രോ എന്ന പ്രിട്ടോറിയൻ പ്രെഫെക്റ്റ് (പരിചാരകൻ) ടിബേരിയസിനെ ഒരു തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ്. റോമിലെ ജനാഭിലാഷമായ കലിഗുലയെ രാജാവായി വാഴിക്കുകയെന്നതിനു ആക്കം കൂട്ടാനായിട്ടായിരുന്നു ഇങ്ങനെ ചെയ്തത് എന്നദ്ദേഹം പറയുന്നു. എന്നാൽ സ്യൂട്ടോണിയസ് സമർത്ഥിക്കുന്നത് കലിഗുല തന്നെ ഈ കൊലപാതകം സ്വയം ചെയ്തു എന്നാണ്. എന്നാൽ മറ്റ് ഒരു പ്രാചീന ചരിത്രകാരനും ഈ വാദത്തെ പിന്തുണയ്ക്കുന്നില്ല. Seneca the Elder ജോസഫസിനെപ്പോലെ, ടിബേരിയസിന്റെ ഭരണകാലത്തുണ്ടായിരുന്ന ചരിത്രകാരന്മാരായ സെനെക്ക (മൂത്തവൻ), ഫിലോ എന്നിവർ ടിബേരിയസിന്റേ സ്വാഭാവിക മരണമാണു നടന്നത് എന്നു രേഖപ്പെടുത്തിയിരിക്കുന്നു. മാക്രോയെ ന്യായീകരിച്ച് കലിഗുല ടിബേരിയസിന്റെ മരണപത്രം അസാധുവാക്കിയതിനുകാരണം, തന്റെ തുല്യ പങ്കാളിയായിരുന്ന ഗെമെല്ലസിനു ഭ്രാന്തു വന്നതിനാലാണെന്നു കരുതുന്നു. അല്ലെങ്കിൽ കലിഗുല ടെബെരിയസിന്റെ മരണ ഭാഗപത്രം അതുപോലെ അംഗീകരിച്ചേനെ.

 
Caligula Depositing the Ashes of his Mother and Brother in the Tomb of his Ancestors, by Eustache Le Sueur, 1647

കലിഗുല, ആ രാജ്യത്തിന്റെ ഭാരം ജനാഭിപ്രായം മാനിച്ച് സെനറ്റ് നൽകിയ അധികാരം അംഗീകരിച്ച് ഏറ്റെടുക്കുകയുണ്ടായി. നമ്മുടെ കുഞ്ഞ്, നമ്മുടെ നക്ഷത്രം തുടങ്ങിയ വിളികളാൽ മുഖരിതമായ ജനസഞ്ചയത്തിനിടയിലൂടെയായിരുന്നു അദ്ദേഹം മാർച്ച് 28നു റോമിൽ പ്രവേശിച്ചു് അധികാരസ്വീകരണത്തിനെത്തിയത്. കലിഗുലയെ, എല്ലാവരാലും അംഗീകരിക്കപ്പെട്ട, ലോകത്തെല്ലായിടത്തും സൂര്യനുദിക്കുന്ന പ്രദേശം തൊട്ട് സൂര്യനസ്തമിക്കുന്ന പ്രദേശം വരെയുള്ള എല്ലായിടത്തും അംഗീകാരം ലഭിച്ച ആദ്യ ചക്രവർത്തിയെന്ന വിവരണത്തോടെയാണദ്ദേഹം അധികാരമേറ്റെടുത്തത്. കലിഗുലയെ ജനകീയനായ ജെർമാനിക്കസിന്റെ മകനെന്നനിലയിൽ അനേകം പേർ സ്നേഹിക്കപ്പെട്ടു, അദ്ദേഹം ടിബേരിയസ് അല്ല എന്നതും കാരണമായിരുന്നു. സ്യൂട്ടോണിയസ് പറയുന്നത്, 160,000 മൃഗങ്ങളെയാണ് കലിഗുലയുടെ സ്ഥാനാരോഹണത്തിന്റെ ആഹ്ലാദസൂചകമായി അടുത്ത മൂന്നു മാസങ്ങൾകൊണ്ട് ബലികൊടുത്തതത്രേ. ഫിലോയുടെ അഭിപ്രായത്തിൽ കലിഗുലയുടെ ഭരണത്തിലെ ആദ്യ ഏഴു മാസങ്ങൾ പൂർണ്ണമായും അനുഗ്രഹം നിറഞ്ഞതാണെന്നത്രേ.

കലിഗുലയുടെ ആദ്യ പ്രവർത്തനങ്ങൾ രാഷ്ട്രീയസ്വഭാവമുള്ളതായിരുന്നെങ്കിലും വളരെയധികം ഉദാരമായതായിരുന്നു. എല്ലാവരുടെയും പിന്തുണ ലഭിക്കാനായി അദ്ദേഹം രാജ്യത്തിനകത്തുള്ളതും ഇറ്റലിക്കു പുറത്തുള്ളതുമായ പ്രിട്ടോറിയൻ ഗാർഡ്, സിറ്റി ട്രൂപ്സ് എന്നിവ അടങ്ങിയ സൈന്യത്തിനു ബോണസ് അനുവദിച്ചു. അദ്ദേഹം ടിബെരിയസിന്റെ രാജ്യദ്രോഹക്കുറ്റപത്രങ്ങൾ നശിപ്പിച്ചു. രാജ്യദ്രോഹക്കുറ്റവിചാരണ ഇനിയുമുണ്ടാകില്ല എന്നു പ്രഖ്യാപിച്ചു. നാടുകടത്തിയവരെ തിരികെ വിളിച്ചു. അദ്ദേഹം രാജകീയമായ നികുതികൊണ്ടു കഷ്ടപ്പെടുന്നവരെ സഹായിച്ചു, ലൈംഗിക വ്യതിയാനക്കാരെ പുറത്താക്കി, ഗ്ലാഡിയേറ്റർ വിനോദം പോലുള്ള വിനോദപ്രദർശനങ്ങൾ തുടങ്ങി. കലിഗുല തന്റെ മാതാവിന്റെയും സഹൊദരന്മാരുടെയും അസ്ഥികൾ ശേഖരിക്കുകയും അവ അഗസ്റ്റസിന്റെ കല്ലറയിൽ സംസ്കരിക്കുകയും ചെയ്തു.

 
A denarius of Gaius Caligula

സി ഇ 37 ഒക്ടോബറിൽ കലിഗുല ഗുരുതരമായ രൊഗത്തിനടിപ്പെട്ടു. ഇത് ആരോ അദ്ദേഹത്തിനു വിഷം നൽകിയതാവാമെന്നു കരുതുന്നു. അധികം താമസിയാതെ അദ്ദേഹം ഈ രോഗത്തിൽനിന്നും മുക്തനായി. ഈ രോഗം പല ചരിത്രകാരന്മാരും വിശ്വസിക്കുന്നതുപോലെ, അദ്ദേഹത്തിന്റെ പൈശാചികഭാവങ്ങൾ പുറത്തെടുക്കാനിടയാക്കി: അയാൾ തന്റെ അടുത്ത അനുയായികളെ തനിക്കു ഭീഷണിയാവാനിടയുണ്ട് എന്ന സംശയത്താൽ കൊന്നൊടുക്കാൻ തുടങ്ങി. ഒരുപക്ഷെ, തനിക്കുണ്ടായ ഗുരുതരമായ ആ രോഗാവസ്ഥ തന്റെ അസ്തിത്വത്തെപ്പറ്റി ചിന്തിക്കാനും മറ്റുള്ളവർ തന്റെ സ്ഥാനം പിടിച്ചെടുക്കുമോ എന്ന സംശയവും അദ്ദേഹത്തിന്റെ ചിന്താഗതി മാറ്റിയത്രേ. തന്റെ കസിനും വളർത്തു മകനുമായ ടിബെരിയസ് ഗമല്ലസിനെ വധിച്ചത് കലിഗുലയുടെയും ഗമല്ലസിന്റെയും അമ്മൂമ്മയായ അൻടോണിയോ മൈനറെ ചൊടിപ്പിച്ചു. അവർ ഇതിനാൽ ആത്മഹത്യചെയ്തത്രെ. സ്യൂട്ടോണിയസ് പരയുന്നത് കലിഗുല അവരെ യഥാർത്ഥത്തിൽ വിഷം നൽകി കൊന്നതാണെന്നാണ്. തന്റെ ഭാര്യാപിതാവായ മാർക്കസ് ജൂണിയസ് സിലാനസിനേയും അർദ്ധസഹോദരൻ മാർക്കസ് ലെപ്പിഡസിനെയും വധിച്ചു. എന്നാൽ അദ്ദേഹത്തിന്റെ അമ്മാവനെ കൊല്ലാതെ ഒഴിവാക്കിയതിനു കാരണം അയാളെ കലിഗുല ഒരു ഹാസ്യകഥാപാത്രമായി കരുതിയതിനാൽ മാത്രമായിരുന്നു. കലിഗുല ഏറ്റവും സ്നെഹിച്ചിരുന്ന അദ്ദേഹത്തിന്റെ സഹോദരിയായ ജൂലിയ ഡ്രൂസില്ല ഒരു പനിബാധിച്ച് സി. ഇ 38ൽ മരണപ്പെട്ടു: അദ്ദേഹത്തിന്റെ രണ്ടു സഹൊദരിമാരായ ലിവില്ലയും അഗ്രിപ്പിനയും നാടുകടത്തപ്പെടുകയാണുണ്ടായത്. അദ്ദേഹം അഗ്രിപ്പയുടെ കൊച്ചുമകൻ എന്നറിയപ്പെടാൻ ആഗ്രഹിച്ചില്ല. അഗസ്റ്റസിനെ ദൂഷണം ചെയ്യാനായി കള്ളക്കഥകൾ അദ്ദേഹം മെനഞ്ഞു.

പൊതുപരിഷ്കരണം

തിരുത്തുക

സി ഇ 38ൽ കലിഗുല രാഷ്ട്രീയവും പൊതുവുമായ പരിഷ്കരണത്തിൽ മുഴുകി. അദ്ദേഹം ടിബേരിയസിന്റെ കാലത്ത് പുറത്തിറക്കാത്ത പൊതുഫണ്ടു കണക്കുകൾ പ്രസിദ്ധീകരിച്ചു. കലിഗുല തീയിലും മറ്റും സ്വത്തു നഷ്ടമായ ആളുകൾക്ക് സഹായം നൽകി, ചില നികുതികൾ ഇല്ലാതാക്കി, കായികപ്രകടനങ്ങൾക്ക് ജനങ്ങൾക്കായി ചില സമ്മാനങ്ങൾ ഏർപ്പെടുത്തി. ആദ്ദേഹം കുതിരപ്പട്ടാളത്തിലും സെനറ്റിലും പുതിയ അംഗങ്ങളെ ചെർക്കാൻ ഉത്തരവിട്ടു.

ഒരുപക്ഷെ, ഏറ്റവും ശ്രദ്ധേയമായത്, ജനാധിപത്യപരമായ തിരഞ്ഞടുപ്പ് തിരികെക്കൊണ്ടുവന്നു എന്നുള്ളതാണ്. Cassius Dio said that this act "though delighting the rabble, grieved the sensible, who stopped to reflect, that if the offices should fall once more into the hands of the many ... many disasters would result".

ഈ വർഷംതന്നെ, കലിഗുലയെ പ്രത്യേക വിചാരണയൊന്നും കൂടാതെ ആളുകളെ കൊല്ലുന്നതിനും തന്റെ അനുകൂലിയായ മാക്രോയെ ആത്മഹത്യാപ്രേരണ നൽകുന്നതിലും കുറ്റപ്പെടുത്തപ്പെട്ടു.

സാമ്പത്തികപ്രശ്നവും ക്ഷാമവും

തിരുത്തുക
 
The Vatican Obelisk was first brought from Egypt to Rome by Caligula. It was the centerpiece of a large racetrack he built.

നിർമ്മാണം

തിരുത്തുക

സെനറ്റുമായുള്ള വഴക്ക്

തിരുത്തുക

പടിഞ്ഞാറൻ അധിനിവേശം

തിരുത്തുക
 
Map of the Roman Empire and neighboring states during the reign of Gaius Caligula (37-41 AD).
  Italy and Roman provinces
  Independent countries
  Client states (Roman puppets)
  Mauretania seized by Caligula
  Former Roman provinces Thrace and Commagena made client states by Caligula
.

മൗറിറ്റാനിയ

തിരുത്തുക

ബ്രിറ്റാനിയ

തിരുത്തുക

ദൈവികമായ പ്രഖ്യാപനം

തിരുത്തുക
 
Ruins of the temple of Castor and Pollux in the Forum Romanum. Ancient resources as well as recent archaeological evidence suggest that, at one point, Caligula had the palace extended to annex this structure.

കൊലപ്പെടുത്തലും ശേഷവും

തിരുത്തുക

Possible rediscovery of burial site

തിരുത്തുക

On 17 January 2011, police in Nemi, Italy, announced that they believed they had discovered the site of Caligula's burial, after arresting a thief caught smuggling a statue which they believed to be of the emperor. The claim has been met with scepticism by Cambridge historian Mary Beard.

കുടുംബപരമ്പര

തിരുത്തുക

ജനകീയ സംസ്കാരത്തിൽ

തിരുത്തുക

Barrett, Anthony A. (1989). Caligula: the corruption of power. London: Batsford. ISBN 0-7134-5487-3.

"https://ml.wikipedia.org/w/index.php?title=കലിഗുല&oldid=4090531" എന്ന താളിൽനിന്ന് ശേഖരിച്ചത്