ഗ്രീക്ക് -റോമൻ പുരാണങ്ങളിലെ കഥാപാത്രങ്ങളാണ്‌ കാസ്റ്ററും[1] പൊല്ലുസും (പോളിഡ്യൂസെസ്[2] എന്നും പറയാറുണ്ട്). ഇരട്ടകളായിരുന്നു. ഡയോസ്ക്കുരി(ഡയോസ്കൌരി) Dioskouroi[3]‌ ( ഡയോസ് അതായത് സ്യൂസിന്റെ പുത്രന്മാർ) എന്നും ഇവർ അറിയപ്പെട്ടിരുന്നു. [4]. ഇവരുടെ ജനനത്തെപ്പറ്റി പലതരം കഥകളുമുണ്ട്. രണ്ടുപേരും സ്യൂസിന് ലിഡയിൽ പിറന്ന ഇരട്ടകളാണെന്നും അതല്ല കാസ്റ്ററിന്റെ പിതാവ് സ്പാർട്ടയിലെ രാജാവായ ടൈൻഡാര്യൂസും പൊല്ലുസിന്റെ പിതാവ് ദേവനായ സ്യൂസും ആണെന്നും കഥാഭേദങ്ങളുണ്ട്. ടൈൻഡര്യൂസിന്റെ മക്കൾ എന്ന അർഥത്തിൽ ടൈണ്ടരിഡേ എന്നോ ടൈണ്ടരിഡ എന്നോ അറിയപ്പെടുന്നു. മറ്റൊരു കഥയനുസരിച്ച് ഹെലനും പൊല്ലൂസും സ്യൂസിന്റെ മക്കളും കാസ്റ്ററും ക്ലെംടമെന്സ്ട്രയും ടൈൻഡാര്യൂസിന്റെ മക്കളുമാണ്. [5] ലാറ്റിനിൽ ഇവർ ഇരട്ടകൾ എന്നർഥം വരുന്ന ജെമിനി അഥവാ കാസ്റ്റോർസ്[6] എന്നും അറിയപ്പെടുന്നു[7]. മർത്യനായ കാസ്റ്റർ മരിക്കുമ്പോൾ പോല്ലുസ് തന്റെ അമരത്വം കാസ്റ്ററുമായി പങ്ക് വയ്ക്കവാൻ സന്നധനായതായും അതനുസരിച്ച് സ്യൂസ് ഇരുവരേയും ജെമിനി നക്ഷത്രസമൂഹത്തിലെ (മിഥുനം രാശി) ഇരട്ടനക്ഷത്രങ്ങളാക്കി മാറ്റിയെന്നും കഥ. നാവികരുടെ കാവൽ നക്ഷത്രങ്ങളാണത്രെ(Patrons of sailors) ഈ ഇരട്ടകൾ.

Dioscuri (Pollux or Castor), Rome, Capitol
Dioscuri (Castor or Pollux), Rome, Capitol


അവലംബംതിരുത്തുക

 1. /ˈkæstər/; ലത്തീൻ: Castōr; ഗ്രീക്ക്: Κάστωρ Kastōr "beaver"
 2. /ˈpɒləks/; ലത്തീൻ: Pollūx
 3. /dˈɒskjər/; ലത്തീൻ: Dioscūrī; ഗ്രീക്ക്: Διόσκουροι

 4. Bloomsbury (1996), "Dioscuri", Dictionary of Myth, London Text "publisher Bloomsbury Publishing" ignored (help)
 5. Hamilton, Edith (1969). Mythology-Timeless Tales of Gods and Heroes. New American Library, New York.
 6. /ˈkæstərz/
 7. /ˈɛm[invalid input: 'ɨ']n/; "twins"

സ്രോതസ്സുകൾതിരുത്തുക

 • Ringleben, Joachim, "An Interpretation of the 10th Nemean Ode", Ars Disputandi, Douglas Hedley and Russell Manning, transl. Pindar's themes of the unequal brothers and faithfulness and salvation, with the Christian parallels in the dual nature of Christ.
 • Burkert, Walter (1985), Greek Religion, Cambridge: Harvard University Press, pp. 212–13.
 • Kerenyi, Karl (1959), The Heroes of the Greeks, Thames and Hundson, pp. 105–12 et passim.
 • Maier, Bernhard (1997), Dictionary of Celtic Religion and Culture, Boydell & Brewer.
 • Pindar, Tenth Nemean Ode.
 • "Dioskouroi", Ouranios, Theoi Project. Excerpts in English of classical sources

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാസ്റ്ററും_പൊല്ലുസും&oldid=2448685" എന്ന താളിൽനിന്ന് ശേഖരിച്ചത്