മൗര്യചക്രവർത്തിയായ അശോകനും ഇന്നത്തെ ഒറീസയിലെ കലിംഗനാടും തമ്മിൽ നടന്ന യുദ്ധമാണ് കലിംഗയുദ്ധം (സംസ്കൃതം: कलिन्ग युध्धम्). ഇത് ഭാരതചരിത്രത്തിലെ ഏറ്റവും വലുതും പ്രാധാന്യമർഹിക്കുന്നതുമായ യുദ്ധങ്ങളിലൊന്നായി എണ്ണപ്പെടുന്നു. അതിശക്തനായ അശോകന്റെ മുന്നിൽ ഒരു നാട്ടുരാജ്യം മാത്രമായിരുന്ന കലിംഗം പരാജയപ്പെട്ടു. ഈ യുദ്ധത്തിൽ ഉണ്ടായ രക്തച്ചൊരിച്ചിലിലും ഭീകരതയിലും അസ്വസ്ഥനായ അശോകൻ അക്രമ മാർഗ്ഗം വെടിഞ്ഞ് ബുദ്ധമതം സ്വീകരിച്ചു.

കലിംഗയുദ്ധം
Kalinga c265 BCE
തിയതി265-264 BC
സ്ഥലംകലിംഗ, ഇന്ത്യ
ഫലംDecisive മൗര്യസാമ്രാജ്യത്തിന്റെ വിജയം
Territorial
changes
കലിംഗം annexed by Maurya Empire
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മൗര്യസാമ്രാജ്യംകലിംഗം
പടനായകരും മറ്റു നേതാക്കളും
മഹാനായ അശോകൻനന്ദിദേവ് ഘോഷ് , വിം‌ദേവ് മഹാപത്ര
ശക്തി
Unknown600,000 infantry,[1]
1,000 cavalry,[1]
700 war elephants[1]
നാശനഷ്ടങ്ങൾ
~10,000100,000[2][3]
(including civilians)

പശ്ചാത്തലം

തിരുത്തുക

മഗധ ആസ്ഥാനമായുള്ള മൗര്യ സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു നാട്ടു രാജ്യമായിരുന്നു ഇന്നത്തെ ഒറീസ്സാ തീരത്തെ കലിംഗ. എന്നാൽ കലിംഗ പിന്നീട് സ്വാതന്ത്ര്യം നേടി. ആന്ധ്രയിലെ കൃഷ്ണ, ഗോദാവരി തടങ്ങൾ മഗധ കീഴടക്കിയപ്പോൾ ആ പ്രദേശത്തിന്റെ ഇരുവശങ്ങളിലും ഭരിച്ചിരുന്നത് കലിംഗയും ചോളന്മാരും ആയിരുന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന തത്ത്വമനുസരിച്ച് കലിംഗവും ചോളന്മാരും മൗര്യ സാമ്രാജ്യത്തിനെതിരിൽ ഒന്നിക്കുമെന്ന് അശോകൻ ഭയപ്പെട്ടിരുന്നു. കൂടാതെ പുറം രാജ്യങ്ങളുമായി വാണിജ്യം നടത്താൻ മഗധക്ക് പ്രധാന തുറമുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്ത് രാജ്യങ്ങളെയാണ് അവർ അതിനായി ആശ്രയിച്ചിരുന്നത്.മാത്രവുമല്ല ഭൂപ്രദേശമായ കലിംഗംകൂടി ഉൾപ്പെട്ടെങ്കിൽ മാത്രമേ മൗര്യസാമ്രാജ്യം അതിൻറെ സമ്പൂർണമാകുമായിരുന്നുള്ളു. അതിനാൽ അശോകൻ യാതൊരുപ്രകോപനവും കൂടാതെ കലിംഗത്തിനെതിരായി യുദ്ധം ആരംഭിക്കുകയായിരുന്നു. ഇങ്ങനെ രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങൾ യുദ്ധത്തിനു കാരണമായി[4] .

 
കലിംഗ യുദ്ധം നടന്നെന്നു വിശ്വസിക്കപ്പെന്ന ദയാ നദി തീരം

അധികാരസ്ഥനായതിന്റെ 8-ആം വർഷം ബി.സി.261-ൽ അശോകൻ കലിംഗം ആക്രമിച്ചു .ഇതിനു മുമ്പ് അശോകന്റെ പിതാമഹൻ ചന്ദ്രഗുപ്ത മൗര്യൻ കലിംഗ പിടിച്ചടക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ദയാ നദിക്കു സമീപത്തായാണ് അശോകന്റെ സൈന്യവും കലിംഗ സൈന്യവും ഏറ്റുമുട്ടിയത്.ഈ യുദ്ധത്തിൽ കലിംഗാ വാസികളായ 1,00,000 പേർ വധിക്കപ്പെട്ടു. അശോകന്റെ തന്നെ 10,000-ഓളം സൈനികർ കൊല്ലപ്പെട്ടു. യുദ്ധാവസാനം ദയാ നദി ചുവന്നൊഴുകി എന്ന് പറയപ്പെടുന്നു[4].

യുദ്ധാനന്തരം

തിരുത്തുക

കലിംഗ യുദ്ധം അശോകൻ ജയിച്ചെങ്കിലും യുദ്ധത്തിന്റെ കെടുതികൾ അശോകനെ അസ്വസ്ഥപ്പെടുത്തി. ഒരു ലക്ഷത്തിലധികം പേർ വധിക്കപ്പെടുകയും ഒന്നര ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകര യുദ്ധത്തിന് താനാണുത്തരവാദി എന്ന് അശോകൻ കരുതുകയും ദുഃഖിതനായ അശോകൻ ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.

  1. 1.0 1.1 1.2 Pliny the lder (77 AD), Natural History VI, 22.1, quoting Megasthenes (3rd century BC), Indika, Fragm. LVI.
  2. മഹാനായ അശോകൻ (r. 272-231 BC), Edicts of Ashoka, Major Rock Edict 13.
  3. Radhakumud Mookerji (1988). Chandragupta Maurya and His Times. Motilal Banarsidass Publ. ISBN 8120804058.
  4. 4.0 4.1 Dr. R. P. Mohapatra (1986) Page 10. Military History of Orissa. Cosmo Publications, New Delhi ISBN 81-7020-282-5
"https://ml.wikipedia.org/w/index.php?title=കലിംഗയുദ്ധം&oldid=3285150" എന്ന താളിൽനിന്ന് ശേഖരിച്ചത്