മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പ്രബൽഗഡ് കോട്ടയ്ക്ക് സമീപം പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന 2,250 അടി (686 മീറ്റർ) ഉയരമുള്ള ഒരു കൊടുമുടിയാണ് കലാവന്തിൻ ദുർഗ്.[1] ഇത് കെൽവെ തീൻ, കലാവന്തിനിചാ സുൽക്ക, കലവന്തിൻ പിനാക്കിൾ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഇതര ലിപ്യന്തരണങ്ങളിൽ കലാവന്തിൻ, കലാവതി, കലാവന്തി എന്നിവ ഉൾപ്പെടുന്നു. ട്രെക്കിങ്ങിനായി നിരവധി ആളുകൾ ഇവിടെ വരാറുണ്ട്. [2]

കലാവന്തിൻ ദുർഗ്
कलावंतीन
Part of മഹാരാഷ്ട്ര
റായ്ഗഡ് ജില്ല, മഹാരാഷ്ട്ര
കലാവന്തിൻ ദുർഗ്
കലാവന്തിൻ ദുർഗ് is located in Maharashtra
കലാവന്തിൻ ദുർഗ്
കലാവന്തിൻ ദുർഗ്
കലാവന്തിൻ ദുർഗ് is located in India
കലാവന്തിൻ ദുർഗ്
കലാവന്തിൻ ദുർഗ്
Shown within Maharashtra
Coordinates 18°58′58″N 73°13′12″E / 18.982840°N 73.219892°E / 18.982840; 73.219892
തരം ഹിൽ ഫോർട്ട്
Site information
Owner ഇന്ത്യാ ഗവണ്മെന്റ്
Controlled by മറാഠ സാമ്രാജ്യം (1657)
ഇന്ത്യ ഇന്ത്യാ ഗവണ്മെന്റ് (1947-)
Site history
Height 686 M(2250 Ft)

മറാഠി ഭാഷയിൽ "ദുർഗ്" എന്ന വാക്കിന്റെ അർത്ഥം കോട്ട എന്നാണ്. "കലാവന്തിൻ ദുർഗ്" എന്നാണ് ഇതിനെ വിളിക്കുന്നതെങ്കിലും ഇവിടെ കോട്ടയില്ല. ചുറ്റുപാടുമുള്ള പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഉപയോഗിക്കപ്പെട്ടിരുന്ന ഒരു കൊടുമുടിയാണ് കലാവന്തിൻ.

ട്രെക്കിംഗ് തിരുത്തുക

കലാവന്തിൻ ദുർഗിന്റെ മുകളിലേക്കുള്ള ട്രെക്കിംഗ് പശ്ചിമഘട്ടത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായി കണക്കാക്കപ്പെടുന്നു. കർജത് താലൂക്കിലെ ഠാക്കുർവാഡി ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ (2 മൈൽ) കാൽനടയാത്രയിലൂടെയാണ് മുകളിൽ എത്തുന്നത്. പ്രബൽ മാചി ഗ്രാമത്തിനു ശേഷം (ഠാക്കുർവാഡിയിൽ നിന്ന് 2 കി.മീ; 1¼ മൈൽ), വഴി രണ്ടായി പിരിയുന്നു. ഇടതു ഭാഗത്തീക്ക് കലാവന്തിൻ ദുർഗിലേക്കും വലതുഭാഗത്തേക്ക് പ്രബൽഗഡ് കോട്ടയിലേക്കും.[3] കലാവന്തിൻ ദുർഗിന്റെ മുകളിലേക്കുള്ള വഴി ഏകദേശം 60 ഡിഗ്രി ചെരിവുള്ളതാണ്. കൂടാതെ കരിങ്കല്ലിൽ ചെത്തിയുണ്ടാക്കിയ 2 അടിയോളം ഉയരമുള്ള പടികൾ കയറിയാണ് യാത്ര.[4] ചില ഭാഗങ്ങളിൽ പിടിച്ചു കയറുവാനായി കയറുകൾ കെട്ടി വെച്ചിരിക്കുന്നു.

അപകടങ്ങൾ തിരുത്തുക

2016 ഡിസംബറിൽ, 27-കാരിയായ ഹൈദരാബാദ് നിവാസിയായ ട്രെക്കർ രചിത ഗുപ്ത കനോദിയ, കലവന്തിൻ ദുർഗ്/പ്രബൽഗഡ് ട്രെക്കിംഗിനിടെ വീണു മരിച്ചു. മരിച്ച് 10 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മുൻപ് സെപ്തംബറിൽ അവർ കലവന്തിൻ ദുർഗ് കയറിയിരുന്നു. പ്രബൽഗഡ് കൊടുമുടിയിൽ നിന്ന് വീണതാണെന്ന് സംശയിക്കുന്നു.[5] 2018 ഫെബ്രുവരിയിൽ പൂനെ നിവാസിയായ ട്രക്കർ ചേതൻ ദണ്ഡേ എന്ന 27-കാരൻ കലാവന്തിൻ ദുർഗിന്റെ മുകളിൽ നിന്ന് 15 അടി അകലെ വീണു മരിച്ചു. നിരവധി പർവതാരോഹകർ അദ്ദേഹത്തിന്റെ വീഴ്ചയ്ക്ക് സാക്ഷിയായി, ഏകദേശം നാല് മണിക്കൂറിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി.[6]

നിയന്ത്രണങ്ങൾ തിരുത്തുക

ദണ്ഡേയുടെ മരണശേഷം, ട്രക്കിംഗ് നടത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടം പുതിയ നിയമങ്ങൾ ഏർപ്പെടുത്തി. ഓരോ ട്രെക്കറും 20 രൂപ എൻട്രി ഫീസ് നൽകി അവരുടെ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വൈകുന്നേരം 5 മുതൽ രാവിലെ 6 വരെയുള്ള സമയങ്ങളിൽ ഈ പ്രദേശത്ത് പ്രവേശനം അനുവദിച്ചില്ല. മറ്റ് സമയങ്ങളിൽ, ഒരു പ്രാദേശിക ഗൈഡിനൊപ്പം മാത്രമേ പ്രവേശനം അനുവദിക്കൂ. ഇതിന് ₹ 50 ചിലവാകും. പ്രാദേശിക ഭരണകൂടം ഇതിനായി 50 പ്രാദേശിക ഗ്രാമീണരെ ഗൈഡുകളായി പരിശീലിപ്പിച്ചു. ട്രക്കിംഗ് നടത്തുന്നവർ പ്ലാസ്റ്റിക് ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു.[7]

അവലംബം തിരുത്തുക

  1. https://timesofindia.indiatimes.com/travel/things-to-do/maharashtras-top-8-fort-treks-for-adventurous-souls/photostory/91760202.cms
  2. https://www.indiatimes.com/trending/social-relevance/kalavantin-durg-dangerous-treks-in-the-world-537304.html
  3. Pranjali Bhonde (13 June 2017). "11 monsoon treks around Mumbai and Pune". Condé Nast Traveller.
  4. Amrita Das (30 March 2017). "Mumbai to Karjat: Hike in the wilderness". Mint.
  5. "Trekker from Hyderabad found dead at Panvel peak". Mid-Day. 10 December 2016.
  6. Ashish Phadnis (10 February 2018). "Pune trekker dies after falling into 700-ft gorge in Panvel". Hindustan Times.
  7. Ashish Phadnis (2 July 2018). "Now, if you want to trek to Prabalgad, Kalavantin forts near Pune, you have to follow these strict rules". Hindustan Times.
"https://ml.wikipedia.org/w/index.php?title=കലാവന്തിൻ_ദുർഗ്&oldid=3762164" എന്ന താളിൽനിന്ന് ശേഖരിച്ചത്