ഒരു ഇന്ത്യൻ കൂടിയാട്ടം നർത്തകിയാണ് കലാമണ്ഡലം ഗിരിജ. ഇന്ത്യൻ സംസ്കൃത നാടകത്തിന്റെയും നൃത്തത്തിന്റെയും ഈ വിഭാഗത്തിന്റെ നവോത്ഥാനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ച നാട്യകലസർവ്വഭൗമൻ ഗുരു പൈങ്കുളം രാമ ചാക്യാരാണ് അവരെ പരിശീലിപ്പിച്ചത്.[1] കൂടിയാട്ടം പഠിച്ച ആദ്യത്തെ നങ്ങ്യാർ ഇതര വിദ്യാർത്ഥിനിയായ ഗിരിജ, ക്ഷേത്ര പരിസരത്തിന് പുറത്ത് കല അവതരിപ്പിച്ച ആദ്യത്തെ കൂടിയാട്ടം നർത്തകി എന്ന നിലയിൽ കൂടി ചരിത്രത്തിന്റെ ഭാഗമായി. ഐസിസിആറിന്റെ എംപാനൽഡ് കലാകാരിയാണ് ഗിരിജ.[2]

കലാമണ്ഡലം ഗിരിജ
ഗുരു കലാമണ്ഡലം ഗിരിജ
ജനനം1958 (വയസ്സ് 65–66)
ദേശീയതഇന്ത്യ
തൊഴിൽകൂടിയാട്ടം-നങ്ങ്യാർകൂത്ത് കലാകാരി

മുൻകാലജീവിതം

തിരുത്തുക

കലാമണ്ഡലം ഗിരിജ ജനിച്ചത് 1958 ൽ കേരളത്തിലെ തൃശൂർ ജില്ലയിലെ കടവല്ലൂരിൽ, [3] ക്ഷേത്രങ്ങളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കുടുംബത്തിലാണ്. ഗിരിജയുടെ പിതാവ് പക്ഷിയിൽ നാരായണൻ മൂസത് ഒരു പാഠകം കലാകാരൻ ആയിരുന്നു. അമ്മ ദേവകി തിരുവാതിര കളി കലാകാരിയും ആയിരുന്നു. രാമായണത്തിൽ നിന്നും മഹാഭാരതത്തിൽ നിന്നുമുള്ള കഥകൾ ഗിരിജയ്ക്ക് പരിചിതമായിരുന്നു, അത് കൂടിയാട്ടം മനസ്സിലാക്കാൻ അവരെ സഹായിച്ചു. 1971 ൽ, [4] കേരള കലാമണ്ഡലത്തിൽ ചേർന്ന അവർ 6 വർഷത്തിനുള്ളിൽ കൂടിയാട്ടം ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും വിജയകരമായി പൂർത്തിയാക്കി, ഇന്ത്യയിലെ സാംസ്കാരിക മന്ത്രാലയത്തിൽ നിന്നുള്ള സ്കോളർഷിപ്പിനൊപ്പം കൂടുതൽ പരിശീലനം നേടി. പൈങ്കുളം രാമ ചാക്യാർക്ക് പുറമേ കുഞ്ഞിപിള്ളക്കുട്ടി നങ്ങ്യാരമ്മ, പി.കെ.നാരായണൻ നമ്പ്യാർ, സംസ്കൃത പണ്ഡിതൻ ഉണ്ണികൃഷ്ണൻ ഇളയത്ത് എന്നിവരും പരിശീലനം നൽകി. പഠനകാലത്ത് തന്നെ അവർ ഡോ. കെ.എൻ. പിഷാരടി അവാർഡ്, മാർഗി അവാർഡ് തുടങ്ങിയ പുരസ്കാരംം നേടി.

1984 -ൽ കലാമണ്ഡലത്തിൽ ക്ഷേത്രങ്ങൾക്ക് പുറത്ത് നങ്ങ്യാർകൂട്ട് അവതരിപ്പിച്ച ആദ്യ കലാകാരിയെന്ന നിലയിൽ ഗിരിജ തന്റെ പേര് കൂടിയാട്ടം ചരിത്രത്തിൽ ശക്തിപ്പെടുത്തി. [1] അതിനുശേഷം അവർ അന്താരാഷ്ട്രതലത്തിൽ പ്രകടനം നടത്തി. ലോകമെമ്പാടുമുള്ള തന്റെ പല വിദ്യാർത്ഥികളെ കലാമണ്ഡലത്തിൽ വന്ന് കൂടിയാട്ടവും നങ്ങ്യാർകൂട്ടും പഠിക്കാൻ അവൾ സ്വാധീനിച്ചിട്ടുണ്ട്. കലാമണ്ഡലം കളരിയിലെ പരിശീലനസമയത്ത് കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം രാമ ചാക്യാർ തുടങ്ങിയ മഹാനടൻമാരോടൊപ്പം നേടിയെടുത്ത കൂടിയാട്ടത്തിന്റെ ആന്തരിക അഭിനയ വിദ്യകളെക്കുറിച്ചുള്ള അവരുടെ അറിവ് കൂടിയാട്ടത്തിന്റെ ചരിത്രത്തിൽ കലയിലെ സ്ത്രീ കഥാപാത്രങ്ങൾക്കൊപ്പം പുരുഷ വേഷവും നന്നായി അറിയാവുന്ന ഒരേയൊരു വനിതാ കലാകാരിയെന്ന പേര് നേടാൻ സഹായിച്ചും.

2001 -ൽ കേരള സർക്കാർ ഗിരിജയ്ക്ക് കേരള സംഗീത നാടക അക്കാദമി അവാർഡ് നൽകി. 2008 ൽ പൈങ്കുളം രാമ ചാക്യാർ സ്മാരക അവാർഡും [5] 2009 ൽ കേരള കലാമണ്ഡലം അവാർഡും 2012 ൽ കലാസാഗർ അവാർഡും ലഭിച്ചു. വേണിസംഹാരം ആക്ട് I- 2007, ബാലചരിതം ആക്റ്റ് II- ഭഗവതിപ്രവേശം 2010, നാഗാനന്ദം ആക്ട് IV- പറക്കുംകൂത്ത്- 2013, വേണീസംഹാരം 2015, തപതീ സംവരണം -ഒഴുകും നങ്ങ്യാർ -2016 നൈഷദന്തം -2019, സ്വപ്നവാസവദത്തം - 2017 എന്നീ കൂടിയാട്ടങ്ങൾ, ഗാന്ധാരിവിലാപം- 2005, കർണോൽപതി -2007, മാധവി -2010, കൈകസീയം 2013 എന്നീ നങ്ങ്യാർകൂത്തുകൾ എന്നി വക്ക് അവർ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്.

ഗിരിജ 1981 മുതൽ കേരള കലാമണ്ഡലത്തിൽ കടിയാട്ടം, നങ്ങ്യാർകൂട്ട് ഇൻസ്ട്രക്ടറായി ജോലി ചെയ്തുവരികയും 2014 ൽ ഔദ്യോഗിക സേവനങ്ങളിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഇപ്പോൾ അവർ മൃൺമയ സെന്റർ ഫോർ തിയേറ്റർ റിസർച്ചിന്റെ "ഗുരു" അല്ലെങ്കിൽ പ്രധാന ഇൻസ്ട്രക്ടർ ആയി തുടരുന്നു, കൂടിയാട്ടം കലയുടെ പ്രചരണത്തിനുള്ള സംരംഭങ്ങൾ കൂടാതെ വിവിധ ഇന്ത്യൻ, അന്തർദേശീയ നാടക വകുപ്പുകളുടെ വിസിറ്റിംഗ് ഫാക്കൽറ്റിയായും പ്രവർത്തിക്കുന്നു. 2016 -ൽ, കേരള കലാമണ്ഡലം ഡീംഡ് ആർട്ട് യൂണിവേഴ്സിറ്റിയിലേക്ക്, കൂടിയാട്ടം ഡിപ്പാർട്ട്മെന്റിന്റെ വിസിറ്റിംഗ് ഫാക്കൽറ്റി ഹെഡ് ആയി വീണ്ടും ക്ഷണിക്കപ്പെട്ടു, അവിടെ അദ്ധ്യാപികയായും ഡയറക്ടറായും ഉള്ള കഴിവുകൾ ബിരുദാനന്തര ഗവേഷണ വിദ്യാർത്ഥികളെ വികസിപ്പിക്കാൻ ഉപയോഗിക്കും.

 
കലാമണ്ഡലം ഗിരിജ 1
 
കലാമണ്ഡലം ഗിരിജ 2
 
കലാമണ്ഡലം ഗിരിജ

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Simon Williams (8 January 2015). The Cambridge Encyclopedia of Stage Actors and Acting. Cambridge University Press. pp. 259–. ISBN 978-1-316-19408-9.
  2. Features, Express (2015-01-06). "Tribute to a Master". The New Indian Express. Archived from the original on 2016-03-04. Retrieved 2015-05-26.
  3. "Pioneer performer". The Hindu. 2010-11-26. Retrieved 2015-05-26.
  4. "Girija Devi Kalamandalam Kutiyattam and Nangiarkoothu artist Profile, Programs, Awards, Photos & Videos". Thiraseela.com. Retrieved 2015-05-26.
  5. "Painkulam award for Kalamandalam Girija". The Hindu. 2008-04-03. Retrieved 2015-05-26.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_ഗിരിജ&oldid=4103270" എന്ന താളിൽനിന്ന് ശേഖരിച്ചത്