കലാക്ഷേത്ര വിലാസിനി
കേരളത്തിൽ നിന്നുള്ള പ്രശക്തയായ നർത്തകിയാണ് പ്രൊഫസർ. കലാക്ഷേത്ര വിലാസിനി. പ്രധാനമായും ഭരതനാട്യം നർത്തകിയായിരുന്നു. കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള വിലാസിനി ടീച്ചർ, പ്രശക്ത നർത്തകി രുക്മിണീദേവി അരുണ്ഡേലിന്റെ കലാക്ഷേത്രയിൽ പ്രവേശനം നേടിയ ആദ്യ മലയാളി കൂടിയാണ്.[1] തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീത അക്കാദമിയിൽ അദ്ധ്യാപികയായി പ്രവേശനം നേടിയ ശേഷം കേരള സർക്കാരാണ് അവരെ തിരഞ്ഞെടുത്ത് പരിശീലനത്തിന് അയച്ചത്.[2] സ്‌ക്കോളർഷിപ്പോടെയായിരുന്നു കലാക്ഷേത്രയിൽ ടീച്ചർ പഠനം നടത്തിയത്.[3] ആർ.എൽ.വിയിൽ മുപ്പത്തേഴ് വർഷം അദ്ധ്യാപികയായിരുന്നു.
ഗുരുകുല അദ്ധ്യാപനരീതിയിൽ ഭരതനാട്യത്തിൽ പരിശീലനം നൽകുന്നതിനായി 1972 ൽ ടീച്ചർ എറണാകുളത്തെ സ്വന്തം വീട്ടിൽ നൃത്യശ്രീ എന്നപേരിൽ ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. അത് ഇന്നും പ്രവർത്തിക്കുന്നുണ്ട്.
ഇപ്പോൾ ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാ കേന്ദ്രം, തിരുവനന്തപുരം, പൂജപ്പുരയിലെ നൂപുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്, ചിലമ്പൊലി എന്നിവയിൽ ഭരതനാട്യത്തിൽ സീനിയർ ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്നു.[4][1]
വ്യക്തി ജീവിതം
തിരുത്തുകഅച്ഛന് മദ്രാസ് സ്റ്റേറ്റിൽ ജോലിയായിരുന്നതിനാൽ ബാല്യം തമിഴ്‌നാട്ടിലായിരുന്നു. പത്താംവയസ്സ് മുതൽ നൃത്തം അഭ്യസിച്ചുതുടങ്ങി. മാർക്കറ്റിങ്ങ് ഫെഡറേഷനിൽ നിന്നും ഡെപ്യൂട്ടി മാർക്കറ്റിങ്ങ് മാനേജർ ആയി വിരമിച്ച പി.എസ്. മുരളീധരൻ നായർ ആണ് വിലാസിനി ടീച്ചറിന്റെ ഭർത്താവ്. ഷൈലജ എം. നായർ, സരിത എം. നായർ എന്നീ രണ്ട് മക്കളും നർത്തകരാണ്.
പുരസ്കാരങ്ങളും അംഗീകാരങ്ങളും
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Kerala News - നൃത്തവിലാസിനി - India, World News - Mathrubhumi Newspaper Edition". Retrieved 2020-11-16.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Review - A tireless action stretches its hands towards perfection - Prof. CP Unnikrishnan". Retrieved 2020-11-16.
- ↑ "Womenpoint". Retrieved 2020-11-16.
- ↑ "Review - A tireless action stretches its hands towards perfection - Prof. CP Unnikrishnan". Retrieved 2020-11-16.
- ↑ "Kalakshetra Vilasini honoured".