കലഹാരി ട്രാൻസ്ഫോണ്ടിയർ ദേശീയോദ്യാനം

ആഫ്രിക്കയുടെ തെക്കുഭാഗത്ത് ബോട്സ്വാനയിലുള്ള ഒരു ദേശീയോദ്യാനമായ ഇത് ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള ദേശീയോദ്യാനങ്ങളിലൊന്നാണ്. ഈ ദേശീയോദ്യാനം തെക്കൻ കലഹാരി മരുഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്.[1] ഏകദേശം 36,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം ദേശീയോദ്യാനങ്ങളുടെ സമുച്ചയമാണ്. ബോട്സ്വാനയിലെ പഴയ ജെംസ്റ്റോക്ക് നാഷണൽ പാർക്കും ദക്ഷിണാഫ്രിക്കയിലെ ജെംസ്റ്റോക്ക് നാഷണൽ പാർക്കും ഒന്നായാണ് കലഹാരി ട്രാൻസ്ഫോണ്ടിയർ നാഷണൽ പാർക്ക് ഉണ്ടായത് . ഈ പാർക്കിന്റെ 75ശതമാനത്തോളം ബോട്സ്വാനിയയിലാണ്.

Kgalagadi Transfrontier Park
Kalahari Gemsbok National Park
Gemsbok National Park
Twee Rivieren camp
LocationKgalagadi District, Botswana / Northern Cape, South Africa
Nearest cityUpington
Coordinates25°46′S 20°23′E / 25.767°S 20.383°E / -25.767; 20.383
Area38,000 km2 (15,000 sq mi)
Established31 July 1931 (Kalahari Gemsbok National Park)
12 May 2000 (Kgalagadi Transfrontier Park)
Governing bodyDepartment of Wildlife and National Parks (Botswana) / South African National Parks
www.sanparks.org/parks/kgalagadi/
Gemsbock Kalahari

കറുത്ത സടയുള്ള കലഹാരി സിംഹങ്ങളാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രധാന ആകർഷണം. മാനുകളായ ജെംസ്റ്റോക്ക്, സ്പ്രിങ്ങ്ബോക്ക്, ഇളാൻഡ് എന്നിവയേയും കാട്ടുനരി, ടീന്നപുലികൾ,വൈൽഡ് ബീസ്റ്റ്, കാട്ടുനായ്ക്കൾ, ചെവിയൻ മുയലുകൾ, തുടങ്ങിയവയേയും ഈ ദേശീയോദ്യാനത്തിൽ സംരക്ഷിക്കുന്നു.ജിറാഫ്, ഹിപ്പോ, സീബ്ര, ആന, കാട്ടുപോത്ത് തുടങ്ങി അറുന്നൂറോളം പക്ഷിവർങ്ങളും ഈ ദേശീയോദ്യാനത്തിലുണ്ട്.

അവലംബം തിരുത്തുക

  1. ബാലരമ ഡൈജസ്റ്റ് 2011 മാർച്ച് 19 ലക്കം , പതിനാറാം താൾ

ബാഹ്യ ലിങ്കുകൾ തിരുത്തുക