കറ്റടിനായകം
Loeseneriella arnottiana
ഒരു വള്ളിച്ചെടിയാണ് കറ്റടിനായകം. (ശാസ്ത്രീയനാമം: Loeseneriella arnottiana). മോതിരവള്ളി എന്നും ഇത് അറിയപ്പെടുന്നു. കാസർഗോഡ് ജില്ലയിലെ ആദിവാസി വിഭാഗമായ കൊറഗർ കൊട്ടയുണ്ടാക്കാനായി ഈ വള്ളി ഉപയോഗിക്കാറുണ്ട്.[1][2]
കറ്റടിനായകം | |
---|---|
മരത്തിൽ ചുറ്റിക്കിടക്കുന്ന കറ്റടിനായകം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. arnottiana
|
Binomial name | |
Loeseneriella arnottiana (Wight) A.C. Sm.
| |
Synonyms | |
|
വിവരണം
തിരുത്തുകശാഖകൾ ഉരുണ്ടതും മിനുസമുള്ളവയുമാണ്. അറ്റം കൂർത്ത അണ്ഡാകൃതിയിലുള്ള ലഘുപത്രങ്ങളുടെ അരികുകൾ ചെറുതായി ദന്തുരമാണ്. സൈം പൂങ്കുലകളിൽ വിരിയുന്ന പൂക്കൾ അഞ്ച് ഇതളുള്ളവയാണ്.[3]
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Loeseneriella arnottiana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Loeseneriella arnottiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.