കേരളത്തിൽ ഒരു പ്രധാന മണ്ണിനമാണ് കറുത്ത പരുത്തി മണ്ണ് (Black cotton soil).[1] ഈ മണ്ണ് കറുത്ത നിറത്തിൽ കാണപ്പെടുന്നു. പരുത്തി കൃഷിക്ക് ഏറെ അനുയോജ്യമാണിത്. കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലും അതേ നിരപ്പുള്ള കിഴക്കൻ പ്രദേശങ്ങളിലും ഇത് കണ്ടുവരുന്നു. കാതര മണ്ണ് എന്നും ഇതിനെ വിളിക്കുന്നു. കടുപ്പമേറിയ കറുപ്പുനിറമാണ്. പൊട്ടാഷ്യവും കാൽസ്യത്തിന്റേയും സാന്നിദ്ധ്യമുള്ള മണ്ണിന് മിക്കവാറും ക്ഷാരഗുണമാണ് (6.8-7.8pH). ജൈവാംശം കുറഞ്ഞ മണ്ണിനമായതിനാൽ കുറഞ്ഞ ഫലപുഷ്ടി. വരണ്ട കാലാവസ്ഥയിൽ വിണ്ട് കീറി വിള്ളലുണ്ടാകുന്നു. നൈട്രജനും ഫോസ്ഫറസും താരതമ്യേന കുറവാണ് ഈ ഇനം മണ്ണിൽ.

  1. https://ml.vikaspedia.in/agriculture/d38d41d38d4dd25d3fd30-d15d3ed30d4d200dd37d3fd15-d07d1fd2ad46d1fd32d41d15d33d4d200d/d38d2ed17d4dd30-d15d3ed30d4d200dd37d3fd15-d30d40d24d3fd15d33d4d200d/d15d3ed7cd37d3fd15-d35d3fd35d30d19d4dd19d7e/d2ed23d4dd23d4d/d35d3fd35d3fd27d24d30d02-d2ed23d4dd23d41d15d33d4d200d. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=കറുത്ത_പരുത്തി_മണ്ണ്&oldid=4069474" എന്ന താളിൽനിന്ന് ശേഖരിച്ചത്