കറുത്ത നസ്രായൻ
ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലായിൽ ക്വിയാപ്പോയിലെ ഭദ്രാസപ്പള്ളിയിൽ വണങ്ങപ്പെടുന്ന കുരിശേന്തിയ യേശുവിന്റെ തടിപ്രതിമയാണ് കറുത്ത നസ്രായൻ എന്നറിയപ്പെടുന്നത്. മഹോഗണിത്തടിയിൽ തീർത്ത കറുത്ത നിറമുള്ള ഈ പ്രതിമക്ക് അത്ഭുതപ്രവർത്തന ക്ഷമതയുള്ളതായി ഫിലിപ്പീൻസിലെ കത്തോലിക്കാ വിശ്വാസികൾ കരുതുന്നു. അഗസ്തീനിയൻ സന്യാസിൾ പതിനേഴാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ നിന്നു കൊണ്ടു വന്ന[1] പ്രതിമയുടെ നിറം തുടക്കത്തിൽ വെളുപ്പായിരുന്നെന്നും ഫിലിപ്പീൻസിലെക്കുള്ള യാത്രയിൽ കപ്പലിനുണ്ടായ അഗ്നിബാധയെ അതിജീവിച്ച അത് കരിഞ്ഞു കറുത്തതാണെന്നും പറയപ്പെടുന്നു.
കറുത്ത നസ്രായൻ Nuestro Padre Jesús Nazareno Poong Hesus Nazareno | |
---|---|
സ്ഥാനം | ച്യിയാപോ, മനില, ഫിലിപ്പീൻസ് |
തിയതി | 31 മേയ് 1606 (മെക്സിക്കോയിലെ അക്കപ്പുൽകോയിൽനിന്ന്) |
സാക്ഷി | Recollect Priests ആർച്ച്ബിഷപ്പ് ബാസില്ലോ സാഞ്ചോ ദെ സാന്താ ഹൂസ്ത, S.P. |
തരം | മരപ്പ്രതിമ |
അംഗീകാരം നൽകിയത് | ഇന്നസെന്റ് പത്താമൻ മാർപ്പാപ്പ ഏഴാം പീയൂസ് മാർപ്പാപ്പ |
ദേവാലയം | കറുത്ത നസ്രായന്റെ ബസിലിക്ക |
എല്ലാ വെള്ളിയാഴ്ചയും ഈ പ്രതിമയുടെ വണക്കത്തെ കേന്ദ്രീകരിച്ച് ദേവാലയത്തിൽ നടക്കുന്ന കുർബ്ബാനയിലും നോവേനയിലും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്നു. വർഷം തോറും നടക്കുന്ന മൂന്നു പ്രദക്ഷിണങ്ങളിൽ "കറുത്ത നസ്രായൻ" സംവഹിക്കപ്പെടുന്നു. ക്വിയാപ്പോ പള്ളിയിയിലെ ഇതിന്റെ ആദ്യസ്ഥാപനത്തിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ടു ജനുവരി 9-നു നടക്കുന്ന പ്രദക്ഷിണമാണ് ഇവയിൽ പ്രധാനം. അതിൽ ദശലക്ഷക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്നു.
അവലംബം
തിരുത്തുക- ↑ "Timeline: Deaths, injuries during Quiapo procession" 2012 ജനുവരി 8-ലെ ദ ഫിലിപ്പീൻ സ്റ്റാർ ദിനപത്രത്തിൽ വന്ന ലേഖനം