കരുൺ
ഇറാനിലെ ഏറ്റവും അധികം കവിഞ്ഞൊഴുകുന്നതും സഞ്ചാരയോഗ്യവുമായതും സാഗ്രോസ് പർവതനിരയിലും ബക്ത്യാരി ജില്ലയിലെ സർദ് കുഹ് പർവതങ്ങളിലും നിന്നുത്ഭവിക്കുന്ന 950 കിലോമീറ്റർ (590 മൈൽ) നീളമുള്ള ഒരു നദിയാണ് കരുൺ. ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയുടെ തലസ്ഥാനമായ അഹ്വാസ് നഗരത്തിലൂടെ നദി കടന്നുപോകുന്നതിനുമുമ്പ് ഡെസ്, കുഹ്‌റാംഗ് തുടങ്ങി നിരവധി പോഷകനദികൾ സ്വീകരിച്ചുകൊണ്ട് അർവന്ദ് റഡ് (ഷട്ട് അൽ അറബ്) നദീമുഖത്തേയ്ക്ക് ഒഴുകുന്നു.[2]
കരുൺ | |
---|---|
![]() ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ കരുൺ നദി | |
![]() കരുൺ നദിയുടെ ഭൂപടം | |
നദിയുടെ പേര് | Kārun |
രാജ്യം | ഇറാൻ |
പ്രവിശ്യകൾ | ചഹർമഹലും ബക്തിയാരിയും, ഖുസെസ്താൻ |
Cities | ശുഷ്താർ, Ahwāz, ഖോറാംഷഹർ |
Physical characteristics | |
പ്രധാന സ്രോതസ്സ് | സർദ് കുഹ് സാഗ്രോസ്, ഖുസെസ്താൻ |
നദീമുഖം | അർവന്ദ് റഡ് ഖോറാംഷഹർ 0 മീ (0 അടി) |
നീളം | 950 കി.മീ (590 mi) |
Discharge | |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 65,230 കി.m2 (7.021×1011 sq ft) |
പേർഷ്യൻ ഉൾക്കടലിലേക്ക് ഒഴുകുന്ന കരുൺ ഡെൽറ്റയിലെ രണ്ട് പ്രാഥമിക ശാഖകളായ ബഹ്മൻഷീറും ഹഫറും ഷട്ട് അൽ-അറബ്അരവന്ദ് റഡിനൊപ്പം ചേർന്ന് പേർഷ്യൻ ഗൾഫിലേക്ക് ഒഴുകുന്നു. കരുണിന്റെ ഈ രണ്ട് ശാഖകൾക്കിടയിലാണ് അബാദാൻ ദ്വീപ് സ്ഥിതിചെയ്യുന്നത്. [3] തുറമുഖ നഗരമായ ഖൊറാംഷഹറിനെ അബാദാൻ ദ്വീപിൽ നിന്ന് ഹഫർ ശാഖ വേർതിരിച്ചിരിക്കുന്നു.
ജൂറിസ് സരിൻസും മറ്റ് പണ്ഡിതന്മാരും കരുണിനെ ഏദനിലെ നാല് നദികളിലൊന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവ ടൈഗ്രിസ്, യൂഫ്രട്ടീസ്, വാദി അൽ-ബാറ്റിൻ അല്ലെങ്കിൽ കാർക്കെഹ് എന്നിവയാണ്.
പദോല്പത്തിതിരുത്തുക
ആദ്യകാല ക്ലാസിക്കൽ കാലഘട്ടത്തിൽ കരുൺ പസിറ്റിഗ്രിസ് എന്നറിയപ്പെട്ടിരുന്നു. ആധുനിക മധ്യകാലത്തിലെയും ആധുനികവുമായ പേര്, കരുൺ, കുഹ്‌റംഗ് എന്ന പേരിന്റെ പ്രാകൃതരൂപം ആണ്. ഇത് ഇപ്പോഴും കരുണിന്റെ രണ്ട് പ്രാഥമിക കൈവഴികളിൽ ഒന്നാണ്.
പ്രവാഹംതിരുത്തുക
പടിഞ്ഞാറൻ ഇറാനിലെ സാഗ്രോസ് പർവതനിരകളിലെ 4,221 മീറ്റർ (13,848 അടി) ഉയരത്തിലുള്ള സർദ്-കുഹ് മലഞ്ചരിവുകളിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. നിരവധി പ്രമുഖ പർവതനിരകളിലൂടെ നദി തെക്കും പടിഞ്ഞാറും ഒഴുകുന്നു. കൂടാതെ തെക്കേ കരയിലെ വനക്കിൽ നിന്നും വടക്ക് ബസുഫ്റ്റിൽ നിന്നും അധിക ജലം നദിക്ക് ലഭിക്കുന്നു. ഈ ഉപനദികൾ കരുൺ-4 ഡാമിന് മുകളിലുള്ള നദിയുടെ നീരൊഴുക്ക് വർദ്ധിപ്പിക്കുന്നു. 25 കിലോമീറ്റർ (16 മൈൽ) താഴേക്ക്, ഒഴുക്കിൻറെ ദിശയിൽ കരുൺ വീതികൂടുകയും ജലസംഭരണിയിലേക്ക് ജലം ഒഴുകിയെത്തി കരുൺ -3 ഡാം രൂപംകൊള്ളുന്നു.
തെക്കുകിഴക്ക് നിന്ന് ജലസംഭരണിയുടെ ഒരു ഭാഗത്തേയ്ക്ക് ഖേർസാൻ നദി ഒഴുകുന്നു. നദി ഈ ജലസംഭരണിയിലൂടെ കടന്നുപോകുകയും ഇടുങ്ങിയ മലയിടുക്കിലൂടെ ഒഴുകുകയും തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ, ഇസെയെ മറികടന്ന്, ഒടുവിൽ സുസ്സാൻ സമതലത്തിലേക്ക് ഒഴുകുന്നു. തുടർന്ന് കരുൺ വടക്കോട്ട് ഷാഹിദ് അബ്ബാസ്പൂർ ഡാമിന്റെ (കരുൺ -1) ജലസംഭരണിയിലേക്ക് എത്തുകയും ഇത് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നദിയുടെ മലകൾക്കിടയിലുള്ള ഇടുങ്ങിയ താഴ്‌വര നിറയ്ക്കുന്നു. തെക്ക് പടിഞ്ഞാറ് മസ്ജെദ് സോളിമാൻ ഡാമിൽ (കരുൺ -2) നദിയുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടർന്ന് കരുൺ നദി വടക്കുപടിഞ്ഞാറ് തിരിഞ്ഞ് അവസാനമായി, താഴ്‌വാരങ്ങൾ ഉപേക്ഷിച്ച് തെക്ക് ഷുഷ്ടാറിനേയും കടന്ന് ഡെസ് നദിയുമായി സംഗമിക്കുന്നു. പിന്നീട് അത് തെക്കുപടിഞ്ഞാറായി വളഞ്ഞ്, അഹ്വാസ് നഗരത്തെ വിഭജിച്ച്, തെക്ക് കൃഷിസ്ഥലം വഴി ഖൊറാംഷഹറിലെ അർവാന്ദ് റഡിൽ നദീമുഖത്ത് എത്തുന്നു. അവിടെ ടൈഗ്രിസും യൂഫ്രട്ടീസും ചേർന്ന് തെക്ക് കിഴക്ക് തിരിഞ്ഞ് പേർഷ്യൻ ഉൾക്കടലിലേക്ക് ഒഴുകുന്നു. [4][5]
തടംതിരുത്തുക
ഇറാനിലെ ഏറ്റവും വലിയ നദിയായ കരുൺ നദിയുടെ നീരൊഴുക്ക് രണ്ട് ഇറാനിയൻ പ്രവിശ്യകളുടെ ഭാഗങ്ങളിൽ 65,230 ചതുരശ്ര കിലോമീറ്റർ (25,190 ചതുരശ്ര മൈൽ) വ്യാപിക്കുന്നു. ഏകദേശം 950 കിലോമീറ്റർ (590 മൈൽ) നീളമുള്ള ഈ നദിക്ക് സെക്കൻഡിൽ 575 ക്യുബിക് മീറ്റർ ശരാശരി ഡിസ്ചാർജ് (20,300 ക്യുബി / സെ)കാണപ്പെടുന്നു. 1.3 ദശലക്ഷത്തിലധികം നിവാസികളുള്ള അഹ്വാസാണ് നദിക്കരികിലെ ഏറ്റവും വലിയ നഗരം. ഷുഷ്ടാർ, ഖോറാംഷഹർ (ഒരു തുറമുഖം), മസ്ജെദ്-സോളിമാൻ, ഇസെ എന്നിവയാണ് മറ്റ് പ്രധാന നഗരങ്ങൾ.
അവലംബംതിരുത്തുക
- ↑ 1.0 1.1 "Karun River at Ahvaz". River Discharge Database. Center for Sustainability and the Global Environment. 1965–1984. മൂലതാളിൽ നിന്നും 2010-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-15.
- ↑ Karun River, Encyclopaedia Iranica at http://www.iranicaonline.org/articles/karun
- ↑ Karun River, Encyclopaedia Iranica at http://www.iranicaonline.org/articles/karun
- ↑ "Regional generalization of flood characteristics in Karun River basin" (PDF). Flow Regimes from international Experimental and Network Data. International Association of Hydrological Sciences. 1994. ശേഖരിച്ചത് 2010-03-14.
- ↑ "Karun River". Encyclopædia Britannica. Universitat de València. മൂലതാളിൽ നിന്നും 2012-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-14.
കുറിപ്പുകൾതിരുത്തുക
External linksതിരുത്തുക
- More photos of Karun river, Tishineh
- Karun river marshes, Factsheet, BirdLife International.
Coordinates: 30°25′39″N 48°09′55″E / 30.4275°N 48.1653°E
- H. Borjian, "Karun River", Encyclopaedia Iranica, at http://www.iranicaonline.org/articles/karun_1_2
- D. T. Potts, "SHATT al-ARAB", Encyclopaedia Iranica, at http://www.iranicaonline.org/articles/shatt-al-arab