കരുവാരക്കുണ്ട് പാലം
നിർദിഷ്ട മലയോര ഹൈവേയിൽ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ചിറക്കലിൽ ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിനോടു ചേർന്ന് കരുവാരക്കുണ്ടിനെയും പുൽവെട്ടയേയും തമ്മിൽ ബന്ധിപ്പിക്കുന്ന, ഒലിപ്പുഴക്കു കുറുകെയുള്ള പാലമാണ് കരുവാരക്കുണ്ട് പാലം. 2009 ജൂലൈ മൂന്നിന് അന്നത്തെ കേരള പൊതുമരാമത്ത് മന്ത്രി അഡ്വ. മോൻസ് ജോസഫ് ആണ് ഈ പാലം ഉല്ഘാടനം ചെയ്തത്. ഈ പാലം വന്നതോടെ കരുവാരക്കുണ്ടിൽ നിന്ന് എടത്തനാട്ടുകരയിലേക്കുള്ള ദൂരം പകുതിയായി കുറഞ്ഞു.