ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാന്റെ പ്രസിദ്ധ കൃതികളിലൊന്നാണ് കരുണ. വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്ത(നതോന്നത)ത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്നു.

സ്നേഹഗായകനായ കുമാരനാശാന്റെ കരുണാകാവ്യത്തെ ഒരു വേശ്യയുടെ മാനസാന്തരകഥയായിട്ടാണ് മലയാളവിമർശനം കണ്ടിട്ടുള്ളത്. യഥാർത്ഥത്തിൽ ഈ കാവ്യത്തിന്റെ ഭാവകേന്ദ്രം വാസവദത്തയല്ല കരുണയാണ്. തൃഷ്ണ, തൃഷ്ണയുടെ ഫലമായ ദുഃഖം, തൃഷ്ണയുടെ നിരോധം, നിർവാണം എന്നിവയാണ് കരുണയുടെ ക്രിയാഘടന.


സാഹിത്യം

തിരുത്തുക

അനുപമകൃപാനിധിയഖിലബാന്ധവൻ ശാക്യ
ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,

ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,

കാളിമകാളും നഭസ്സെയുമ്മ വയ്ക്കും വെൺമനോജഞ-
മാളികയൊന്നിന്റെ തെക്കെ മലർമുറ്റത്തിൽ,

വ്യാളീമുഖം വച്ചുതീർത്ത വളഞ്ഞ വാതിലാർന്നക-
ത്താളിരുന്നാൽ കാണും ചെറുമതിലിനുള്ളിൽ,

ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങൽ ചൂഴുമൊരു
പൊന്നശോകം വിടർത്തിയ കുടതൻ കീഴിൽ,


അസദൃശമായ കരുണയുടെ മഹാസമുദ്രവും സർവ്വചരാചരങ്ങളുടെയും ബന്ധുവായ ശ്രീ ബുദ്ധഭഗവാൻ തന്റെ ധർമ്മത്തിന്റെ പ്രകാശധാര ചൊരിയുന്ന കാലത്ത് ഒരുദിവസം ഉത്തരമധുരാപുരിയുടെ വടക്കുഭാഗത്തുള്ള വിസ്തൃതമായ രാജവീഥിയുടെ കിഴക്കേയരികിൽ കറുത്തിരുണ്ട ആകാശത്തെ സ്പർശിക്കുന്ന വെണ്മാളികയുടെ തെക്കുഭാഗത്തായി കാണുന്ന ഉദ്യാനത്തിൽ വ്യാളീമുഖം മെനഞ്ഞുവച്ചിട്ടുള്ള വളഞ്ഞ വാതിലോടുകൂടിയതും അകത്ത് ആളിരുന്നാൽ കാണാവുന്നതുമായ ചെറിയമതിലിനുള്ളിൽ പട്ടുതൊങ്ങൽ പോലെ തൂങ്ങിക്കിടക്കുന്ന സമൃദ്ധമായ പൂങ്കുലകളോടുകൂടിയ പൊന്നശോകമാകുന്ന കുടയുടെ കീഴിൽ മൃദുലമായ

"https://ml.wikipedia.org/w/index.php?title=കരുണ_(കൃതി)&oldid=4107556" എന്ന താളിൽനിന്ന് ശേഖരിച്ചത്