തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് സ്ഥിതിചെയ്യുന്ന ഡീ അഡിക്ഷൻ & മെന്റൽ ഹെൽത്ത് റിസർച്ച് സെന്ററാണ് എന്ന പേരിൽ കരുണാസായി. ഡോ എൽ ആർ മധുജനാണ് കരുണാസായി സ്ഥാപിച്ചത്.

ആദ്യകാലം

തിരുത്തുക

2001 ജനുവരി 1 നു കരുണസായി ഡീഅഡിക്ഷൻ മെൻറൽ ഹെൽത്ത് റിസർച്ച് സെൻറർ ആരംഭിച്ചത്.[1] 15 പേരെ കിടത്തി ചികിത്സിക്കാൻ മാത്രം കഴിയുമായിരുന്ന വാടക കെട്ടിടത്തിലായിരുന്നു കരുണാസായി ആരംഭിച്ചത്.നിലവിൽ 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ ലൈസൻസുള്ള ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണിത്.

ചികിത്സ

തിരുത്തുക

കേരളത്തിലെ ആദ്യത്തെ ആധുനിക ചികിത്സാ രീതിയായ പൂർണ്ണ മാനസിക കൊഗ്നിറ്റീവ് ബിഹേവിയർ ചികിത്സാരീതിയാണ് ഇവിടുത്തേത്. ഡി-ടോക്സിഫിക്കേഷൻ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിൽ നിന്ന് മദ്യത്തെ നീക്കം ചെയ്യും. പിന്നെ ഗ്രൂപ്പ് ആക്ടിവിറ്റികൾ, കൗൺസിലിംഗുകൾ, ചർച്ചകൾ, സംവാദങ്ങൾ, സായാഹ്നവേളകളിലെ കലാപരിപാടികൾ, തുടങ്ങിയവയൊക്കെ ചികിത്സയുടെ ഭാഗമായി നടത്തും. ഇടവേളകളിൽ കാരംസ്, ചെസ്, പോലുള്ള കളികളിലും അന്തേവാസികൾ പങ്കെടുക്കും.  ആർട്ട് തെറാപ്പി, മ്യൂസിക് തെറാപ്പി, ടാസ്ക് തെറാപ്പി, ഗ്രൂപ്പ് തെറാപ്പി ,യോഗ തെറാപ്പി എന്നിവ ഇവിടെ ചികിത്സയുടെ ഭാഗങ്ങളാണ്.[2]

പുരസ്ക്കാരങ്ങൾ

തിരുത്തുക
  • അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ മാനസികാരോഗ്യ സംഘടനയ്ക്കുള്ള പ്രഥമപുരസ്കാരം വെള്ളനാട് കരുണാസായിക്ക് 2012ൽ ലഭിച്ചു.
  • സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഡീ അഡിക്ഷൻ സെന്ററിന്റെ പുരസ്ക്കാരം 2012-ൽ ലഭിച്ചു.
  • 2012 ലെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഏറ്റവും മികച്ച ഡീ അഡിക്ഷൻ സെൻററിനുള്ള പുരസ്ക്കാരം.*2012 ലെ മദ്യപാനത്തിനെതിരെയുള്ള അവബോധത്തിന് ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹെൽത്ത്) ഏറ്റവും മികച്ച ഡീ അഡിക്ഷൻ സെന്ററിനുള്ള പുരസ്ക്കാരം കരുണാസായിക്ക് ലഭിച്ചു.
  • 2017-ലെ എക്സൈസ് വകുപ്പിന്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ മാനസികാരോഗ്യ സംഘടനയ്ക്കുള്ള പുരസ്ക്കാരം കരുണാസായിക്ക് ലഭിച്ചു

സൈക്കോപാർക്ക്

തിരുത്തുക

ലോകത്തിലെ തന്നെ ആദ്യത്തെ സൈക്കോപാർക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.ശില്പങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മനുഷ്യ ചരിത്രത്തിലെ മാനസിക തലങ്ങൾ വിശദമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.[3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-01. Retrieved 2021-08-12.
  2. "ആധുനിക ചികിത്സാ രീതിയായ പൂർണ്ണ മാനസിക കൊഗ്നിറ്റീവ് ബിഹേവിയർ". Archived from the original on 2018-01-29. Retrieved 2019-03-11.
  3. ശില്പങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും
"https://ml.wikipedia.org/w/index.php?title=കരുണാസായി&oldid=3942245" എന്ന താളിൽനിന്ന് ശേഖരിച്ചത്