ഇരയിമ്മൻ തമ്പി മലയാളഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണ് കരുണചെയ്‍വാൻ എന്തു താമസം കൃഷ്ണാ. ശ്രീരാഗത്തിൽ രചിച്ചിരിക്കുന്ന ഈ കൃതി ചെമ്പൈ വൈദ്യനാഥഭാഗവതർ യദുകുലകാംബോജിരാഗത്തിൽ പാടി പ്രശസ്തമാക്കി. തന്റെ എല്ലാ കച്ചേരികളിലും അദ്ദേഹം ഉൾപ്പെടുത്തിയ ഈ കൃതിയാണ് 1974 ഒക്ടോബർ 16 -ന് മരണത്തിനുമുൻപ് അദ്ദേഹം അവസാനമായി ആലപിച്ചതും. ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]

കരുണ ചെയ്യാനെന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേൻ

അനുപല്ലവി

തിരുത്തുക

ശരണാഗതന്മാർക്കിഷ്ടവരദാനം ചെയ്തുചെമ്മേ
ഗുരുവായൂർപുരം തന്നിൽ
മരുവുമഖില ദുരിതഹരണ ഭഗവൻ (കരുണ)

ഉരുതരഭവസിന്ധൗ ദുരിത സഞ്ചയമാകും
തിരതന്നിൽ മരുവുന്ന നരതതിക്കവലംബം
മരതകമണിവർണ്ണൻ ഹരിതന്നെയെന്നും തവ
ചരിതവർണ്ണനങ്ങളിൽ സകലമുനികൾ
പറവതറിവനധുനാ (കരുണ).

  1. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  2. "Karuna cheyvan enthu thamasam - Lyrics and Music by Irayimman Thampi arranged by TVNarayan" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-12-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരുണചെയ്‍വാൻ&oldid=3694646" എന്ന താളിൽനിന്ന് ശേഖരിച്ചത്