കറുത്ത രോമങ്ങൾ ഉള്ള പൂച്ചയെ ആണ് കരിമ്പൂച്ച (ഇംഗ്ലീഷ്  : ബ്ലാക്ക്‌ ക്യാറ്റ്) എന്ന് വിളിക്കുന്നത്. ഇവ ഒരു ജെനുസോ വർഗമോ അല്ല മറിച്ചു ഇവ രണ്ടു ജെനുസുകളുടെ സങ്കലനമോ അതോ ഒരു ജെനുസിൽ പെട്ടതോ ആകാം. കറുത്ത രോമത്തോട് കൂടിയ ബോംബെ എന്ന ജെനുസിൽ പെട്ട പൂച്ച ഇതിനൊരു ഉദാഹരണം ആണ്. മുഴുവനായി കറുപ്പാകുന്ന അവസ്ഥ ആൺ പൂച്ചകളിലും പെൺ പൂച്ചകളിലും ഒരു പോലെ കാണുന്നു. ചില സംസ്കാരങ്ങളിൽ കരിമ്പൂച്ച ഭാഗ്യത്തിന്റെ ലക്ഷണം ആണ് എന്നാൽ ചിലതിൽ ആകട്ടെ നിർഭാഗ്യത്തിന്റെയും. [1]

പല സംസ്കാരങ്ങളിൽ കരിമ്പൂച്ച ഭാഗ്യത്തിന്റെ ലക്ഷണം ആണ് ചിലതിൽ ആകട്ടെ നിർഭാഗ്യത്തിന്റെയും

ക്യാറ്റ് ഫാൻസിയേർസ് അസോസിയേഷൻ 21 ജെനുസ്സികളിലായി കറുത്ത പൂച്ചകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

കരിമ്പൂച്ചകളെ ദത്ത് എടുക്കുന്നത് പ്രോത്സാഹിപ്പിക്കുവാനായി ഓഗസ്റ്റ്‌ പതിനേഴു ദേശിയ കരിമ്പൂച്ച ബോധവൽകരണ ദിനം ആയി ആചരിക്കുന്നു. [2]

ചരിത്രപരമായ ബന്ധങ്ങൾതിരുത്തുക

 
കരിമ്പൂച്ച

പല രാജ്യങ്ങളിലെയും സംസ്കാരങ്ങളിൽ കരിമ്പൂച്ചകളെക്കുറിച്ച്‌ ഉള്ള വിശ്വാസങ്ങൾ പലതാണ്. ഗ്രേറ്റ് ബ്രിട്ടനിലും അയർലാന്റിണ്ടിലും കരിമ്പൂച്ച ഭാഗ്യത്തിന്റെ ചിഹ്നം ആണ്. സ്കോട്ട്‌ലൻഡ്ണ്ടുകാർ വിശ്വസിക്കുന്നത് പരിചയം ഇല്ലാത്ത കരിമ്പൂച്ച വീട്ടിൽ വന്നു കയറുന്നത് സമൃദ്ധിയുടെ ലക്ഷണം ആയിട്ടാണ് .

കരിമ്പൂച്ച - സാംസ്ക്കാരികംതിരുത്തുക

ചലച്ചിത്രംതിരുത്തുക

  • ഫെലിക്സ് ദി ക്യാറ്റ് എന്ന കാർട്ടൂൺ ലോക പ്രശസ്തം ആണ് ഇതിൽ ഫെലിക്സ് എന്ന പൂച്ച ഒരു കരിമ്പൂച്ച ആണ്
  • 1934ലും 1941ലും പുറത്തിറങ്ങിയ ചലച്ചിത്രം ദി ബ്ലാക്ക്‌ ക്യാറ്റ്
  • 1981ൽ പുറത്തിറങ്ങിയ ചലച്ചിത്രം ദി ബ്ലാക്ക്‌ ക്യാറ്റ്
  • 1998ൽ പുറത്തിറങ്ങിയ ചലച്ചിത്രം ബ്ലാക്ക്‌ ക്യാറ്റ് വൈറ്റ് ക്യാറ്റ്
  • 1993ൽ പുറത്തിറങ്ങിയ ഹോസുസ് ഫോസുസ് എന്ന ചിത്രത്തിലെ കരിമ്പൂച്ച .

അവലംബംതിരുത്തുക

  1. "Black Cats... Do black cats mean good luck or bad luck for you?"Best-Cat-Art.com Retrieved 2011-10-08
  2. Mills, Jeremy "Black Cat Appreciation Day is August 17"WSET.com August 15, 2011 Retrieved 2011-08-17
"https://ml.wikipedia.org/w/index.php?title=കരിമ്പൂച്ച&oldid=3774539" എന്ന താളിൽനിന്ന് ശേഖരിച്ചത്