കരിപ്പോൾ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ആതവനാട് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഓഫീസുകൾ എല്ലാം സ്ഥിതി ചെയ്യുന്നസ്ഥലത്തിന്റെ പേരാണ് കരിപ്പോൾ.
ഗ്രാമപഞ്ചായത്ത് രൂപീകരണം മുതൽ ഓഫീസായി പ്രവർത്തിച്ചിരുന്നത് കരിപ്പോൾ അങ്ങാടിയിലുള്ള ഓടിട്ട ഇരുനില കെട്ടിടത്തിന്റെ മുകളിൽ ആയിരുന്നു. പറമ്പൻ ആലി എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പിന്നീട് നെയ്യത്തൂർ മുസ്തഫയുടെ കൈവശത്തിലായി. ഇപ്പോഴത്തെ ഉടമസ്ഥൻ കുറ്റിപ്പുറത്തൊടി സൈതലവി ഹാജി ആണ്. ദേശീയ പാത 66 നവീകരണത്തിനായി ഈ ചരിത്ര സ്മാരകം പൊളിച്ച് മാറ്റാനിരിക്കുന്നു. ഓഫീസ് പിന്നീട് അങ്ങാടിയിൽ നിന്ന് 300മീറ്റർ പടിഞ്ഞാറ് മാറി സ്വന്തം കെട്ടിടത്തിലേക്ക് മാറി.
ഇമാദുൽ ഇസ്ലാം മദ്രസ്സ ഓഡിറ്റോറിയം
തിരുത്തുകകരിപ്പോൾ ഇമാദുൽ ഇസ്ലാം പള്ളി മദ്രസ മാനേജിംഗ് കമ്മിറ്റിയുടെ കീഴിൽ ഉള്ള മദ്രസ പഠന സമയം കഴിഞ്ഞു ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, മഹല്ലിലെ പ്രവർത്തനത്തിന് വരുമാനം ലഭ്യമാക്കാൻ ഓഡിറ്റോറിയം ഒരുക്കി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ.പി.സി ജലീൽ തങ്ങൾ, ആറാട്ട് തൊടി റസാഖ് ഉസ്താദ് എന്നിവർ സ്പോൺസർമാരായി നൽകിയ തുക ഉപയോഗിച്ച് ആണ് പണി പൂർത്തിയാക്കിയത്. കരിപ്പോളിലെ പ്രവാസികൾ നറകിയ തുക ഉപയോഗിച്ച്ഹാളിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങിച്ചു.
കുറഞ്ഞ ചെലവിൽ ഒരു ഓഡിറ്റോറിയം ലഭ്യമാക്കി...
ജുമാ മസ്ജിദ് കരിപ്പോൾ
തിരുത്തുകആദ്യ കാലത്ത് വെട്ടിച്ചിറ മഹല്ലിന്റെ കീഴിൽ ആയിരുന്നു കരിപ്പോൾ. അക്കാലത്ത് കരിപ്പോൾ അങ്ങാടിക്ക് സമീപം ചെറിയ നിസ്കാരപ്പള്ളിക്ക് തുടക്കമിട്ടു. വളപ്പിലെ തങ്ങൾ സൈത് മുഹമ്മദ് തങ്ങൾ, തറമ്മൽ പുത്തൻ പീടിയേക്കൽ ഹുസൈൻ മുസ്ല്യാർ എന്നിവരായിരുന്നു അതിന്റെ എല്ലാം...
നാടിൽ നിന്നും ലഭിക്കുന്ന പിടിയരി സ്വരൂപിച്ചായിരുന്നു നടത്തിപ്പ്. തികയാത്തതെന്തും വളപ്പിലെ തങ്ങൾ വക കൂട്ടിച്ചേർക്കും.
വലിയ പറമ്പിലെ തങ്ങൾ, പറക്കുണ്ടിൽ സൂപ്പി ഹാജി, എടത്തടത്തിൽമുഹമ്മദ് ഹാജി, തറമ്മൽ പുത്തൻ പീടിയേക്കൽ മരക്കാർ മാസ്റ്റർ,മൂർക്കത്ത് മുഹമ്മദ് ഹാജി,കവറടി അസീസ് ഹാജി, കെ.പി.സി തങ്ങൾ,കെ.പി.സെഡ് തങ്ങൾ തുടങ്ങി നിരവധി നാട്ടിലെ നിസ്വാർത്ഥമായ സേവനം ജുമാമസ്ജിദ് എന്നതിലേക്ക് എത്തിച്ചു.
ഇത്ര ഏറെ വീതിയുള്ള അകത്തളം നടുവിൽ ഇടക്കിടെ തൂണുകൾ ഇല്ലാതെ പണിതത് കരിപ്പോളിൽ ആണ്. 1985ൽ നിർമ്മാണം പൂർത്തിയാക്കി. നാട്ടുകാരുടെ പണം മാത്രം ഉപയോഗിച്ച് നിർമ്മിച്ച ഈ പള്ളി ഇമാദുൽ ഇസ്ലാം പള്ളി & മദ്രസ മാനേജിംഗ് കമ്മിറ്റി ആണ് ഭരണം നടത്തുന്നത്.
ആദ്യമായി പ്രദേശത്ത് വൈദ്യുതി എത്തിയപ്പോൾ ആദ്യ ബൾബ് പള്ളിയിൽ ആയിരുന്നു കത്തിച്ചത്.
ഇമാദുൽ ഇസ്ലാം സെക്കൻഡറി മദ്രസ
തിരുത്തുകഇമാദുൽ ഇസ്ലാം പള്ളി & മദ്രസ മാനേജിംഗ് കമ്മിറ്റിയുടെ കീഴിൽ 1948ൽ ആണ് ആരംഭിച്ചത്. അടുത്ത് സ്കൂളും ഉള്ളതിനാൽ പരിസര പ്രദേശങ്ങളിൽ നിന്നും നിരവധി കുട്ടികൾ ആണ് ഇവിടെ മതപഠനം നടത്താൻ എത്തിയിരുന്നത്. റബ്ബർ കാട്, കഞ്ഞിപ്പുര,മലയിൽ (നൂരിയാബാദ്), കൂട്ടാടമ്മൽ, എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിയിരുന്നു. ഏഴാം ക്ലാസ് വരെയും പിന്നീട് പത്താം ക്ലാസ് അവസാനം ഹയർസെക്കൻഡറി തരം മദ്രസയിൽ പഠനാവസരം ഒരുങ്ങി.
കരിപ്പോൾ ഗവൺമെന്റ് മാപ്പിള ഹൈസ്കൂൾ സ്ഥലപരിമിതി മൂലം പ്രയാസം അനുഭവിക്കുന്ന സമയത്ത് മദ്രസയുടെ സൗകര്യം ഉപയോഗപ്പെടുത്തുക പതിവാണ്.
കാലാന്തരത്തിൽ മദ്രസയിൽ കുട്ടികൾ കുറഞ്ഞതും മതഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ട് അൺ എയിഡഡ് സ്കൂൾ വന്നു. മദ്രസ നിർമ്മാണം നടത്താനുള്ള സ്ഥലം സംഭാവന ചെയ്തത് വലിയ പറമ്പിൽ തങ്ങളായിരുന്നു.
ജി.എം.എച്ച്.എസ് കരിപ്പോൾ
തിരുത്തുകപഴയകാലത്ത് ചെയ്ത്താൻ പാറയെന്നറിയപ്പെട്ടിരുന്ന കരിപ്പോളിൽ വിദ്യാഭ്യാസ വെളിച്ചം ആദ്യകാലം മുതൽ തന്നെ എത്തിയിരുന്നു. അന്നത്തെ പൗര പ്രമുഖരായ തറമ്മൽ പുത്തൻ പീടിയേക്കൽ മരക്കാർ മാഷിന്റെ നേതൃത്വത്തിൽ ആണ് പ്രധാനമായും വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കിയത്. ആദ്യഘട്ടത്തിൽ ആതവനാട് ഉണ്ടായിരുന്ന എൽ.പി സ്കൂൾ കരിപ്പോളിൽ എത്തിച്ചു. സ്ഥലം ഇല്ലാതെ നഷ്ടമാകാനിരുന്ന ഈ വിദ്യാലയം കരിപ്പോൾ പടിയിലെ മൂർക്കത്ത് അഹമ്മദ് കുട്ടി മാഷിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. വലിയ പുളിമരത്തിന് താഴെയാണ് ഇത് തുടങ്ങിയത്. അഹമ്മദ്കുട്ടി മാഷ് ആദ്യ കാലത്ത് അവിടെ അധ്യാപകനായി സേവനം ചെയ്യുകയും ചെയ്തു.
പിന്നീട് ഇപ്പോഴത്തെ കരിപ്പോൾ ജുമാമസ്ജിദിന് സമീപം വലിയപറമ്പിൽ തറവാട്ടുകാർ ഒരു കെട്ടിടം നിർമ്മിച്ചത് വാടകയ്ക്ക് എടുത്ത് അതിൽ ക്ളാസ് ആരംഭിച്ചു.
അക്കാലത്ത് അപ്പർ പ്രൈമറി പഠനത്തിന് കാട്ടാംകുന്ന് സ്കൂളിലായിരുന്നു (ജി.യു.പി.സ്കൂൾ കൂടശ്ശേരി) പോയിരുന്നത്. 4കിലോമീറ്ററിലധികം ദൂരം ഉണ്ടായിരുന്നു കരിപ്പോളിൽ നിന്നും കാട്ടാംകുന്നിലേക്ക്.ഇത് കാരണവും ഉപരിപഠനത്തിന് പലരും പോകാതെയായി.
പിന്നീട് സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ജി.എം.യു.പി സ്കൂൾ കരിപ്പോൾ ആയി.ഏഴാം ക്ലാസ് വരെ പഠനത്തിന് അവസരം ലഭിച്ചു.സ്ഥല പരിമിതി മറികടക്കാൻ കരിപ്പോൾ മഹല്ല് കമ്മറ്റിയായ ഇമാദുൽ ഇസ്ലാം പള്ളി &മദ്രസ കമ്മിറ്റിയുടെ മദ്രസ കെട്ടിടം വിട്ടുനൽകി.
പള്ളി പണി കഴിഞ്ഞതിന് ശേഷം ഇപ്പോൾ സ്കൗട്ട് ഹാളിന് സമീപമുള്ള ഓടിട്ട കെട്ടിടം ജനങ്ങൾ പണം പിരിച്ച് നിർമിച്ചു നൽകി. അഭ്യസ്തവിദ്യരായ ആളുകളും പൗരപ്രമുഖർ,സാധാരണക്കാർ എന്നിവർ നൽകിയ നാണയത്തുട്ടുകൾ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
ഉപരിപഠനത്തിന് വളാഞ്ചേരി ഹൈസ്കൂൾ,കൽപകഞ്ചേരി ഹൈസ്കൂൾ എന്നിവിടങ്ങളെ ആശ്രയിക്കേണ്ട് കൊഴിഞ്ഞു പോക്കിന് ഇടയാക്കി. ഇത് പരിഹരിക്കാനും ഏഴാം തരം പൂർത്തിയാക്കിയ എല്ലാവർക്കും ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കാൻ അവസരം ഉണ്ടാകാൻ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചാക്കീരി അഹമ്മദ്കുട്ടിക്ക് 1971ൽ ടിപി മരക്കാർ മാസ്റ്റർ,പറക്കുണ്ടിൽ സൂപ്പി ഹാജിയുടെ,കിഴക്കേപ്പുറത്ത് സൈത് മുഹമ്മദ് കോയ തങ്ങൾ, അരീക്കാടൻ സൈതാലിക്കുട്ടി ഹാജി,ഇടത്തടത്തിൽ മുഹമ്മദ് ഹാജി തുടങ്ങിയവർ നിവേദനം നൽകി.
ഇപ്പോഴത്തെ ഓഫീസ് പ്രവർത്തനം ഉള്ള കെട്ടിടം നിർമ്മാണം ആരംഭിച്ചത് വർഷങ്ങളോളം മുടങ്ങി കിടന്നു. 1991 ൽ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
കിഫ്ബി സാമ്പത്തിക സഹായത്തോടെ പുതിയ മൂന്ന് നില കെട്ടിടം പണി അവസാന ഘട്ടത്തിൽ ആണ്.
പോസ്റ്റ് ഓഫീസ്,കരിപ്പോൾ
തിരുത്തുകകരിപ്പോൾ,കഞ്ഞിപ്പുര, വട്ടപ്പാറ,ചോറ്റൂർ,മണ്ണേക്കര എന്നീ പിൻകോഡ്പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രവർത്തനമാണ് കരിപ്പോൾ പോസ്റ്റ് ഓഫീസിന്. വളാഞ്ചേരി പോസ്റ്റ് ഓഫീസിന് കീഴിലാണ് ഇത് . പിൻകോഡ് 676552
പി.എച്ച്.സി സബ്സെന്റർ കരിപ്പോൾ
തിരുത്തുകവസൂരി പടർന്നു പിടിച്ച സമയത്ത് പൊതു ജനങ്ങൾക്ക് ആശ്വാസമായി ആരംഭിച്ചതാണ് ഈ സബ്സെന്റർ, ഒരു കമ്പോണ്ടർ അവിടെ ഉണ്ടായിരുന്നു. ദേശീയ പാത ഓരത്ത് ഇപ്പോഴത്തെ ഇൻഡ്യൻ ഓയിൽ പമ്പിന് സമീപത്തുള്ള പറക്കുണ്ടിൽ സൂപ്പി ഹാജിയുടെ സ്ഥലത്ത് ആയിരുന്നു 40വർഷത്തോളം പ്രവർത്തിച്ചത്.ഇപ്പോൾ ചേലപ്പാറ തോടിന്റെ ഓരത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറി എങ്കിലും റോഡ് കൃത്യമായി ഇല്ലാത്തതും തോടിലൂടെ വർഷക്കാലം പോകാൻ കഴിയാത്തതും ജനങ്ങൾ ഇതിനെ ആശ്രയിക്കുന്നത് കുറഞ്ഞു.