കരിപ്പോട് തറ
കേരളത്തിലെ പാലക്കാട് ജില്ലയിൽ കൊല്ലങ്കോടിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കരിപ്പോട് തറ.[1] ഈ ഗ്രാമം മുറുക്ക് ഗ്രാമം എന്ന് അറിയപ്പെടുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് വില്പനക്കായി വലിയതോതിൽ ഈ ഗ്രാമത്തിലെ വീടുകളിൽ മുറുക്ക് ഉണ്ടാക്കുന്നതുകൊണ്ടാണ് മുറുക്ക് ഗ്രാമം എന്നറിയപ്പെടുന്നത്.[2] തമിഴ്നാട്ടിലെ കങ്കായം, കാരൂർ എന്നീ ദേശങ്ങളിൽ നിന്ന് കുടിയേറിപ്പാർത്തവരാണ് ഇവിടുത്തെ ജനങ്ങൾ.[3] ഇവിടെ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ ഭാരദേവദ ക്ഷേത്രം. ഇവിടെ എല്ലാ വർഷവും വേല ആഘോഷിച്ചു വരുന്നു. തട്ടിന്മേൽ കുത്തും കണ്യാർകളിയുമാണ് ഇവിടത്തെ പ്രധാനപെട്ട കലാരൂപം.
അവലംബങ്ങൾ
തിരുത്തുക- ↑ "238/Karippode Thara Road Rennovation, Palakkad, Kerala Tender" (in ഇംഗ്ലീഷ്). Retrieved 2024-05-11.
- ↑ "ഇത് കരിപ്പോട്; പാലക്കാടിന്റെ മുറുക്ക് ഗ്രാമം" (in ഇംഗ്ലീഷ്). 2021-07-03. Retrieved 2024-05-11.
- ↑ Desk, 24 Web (2022-04-29). ""ഇവിടെ ആർക്കും ജോലിയില്ലാത്ത സാഹചര്യമില്ല"; ഒരു ഗ്രാമത്തിന്റെ തലവര മാറ്റിയെഴുതിയ മുറുക്ക് ഗ്രാമത്തിലേക്കൊരു യാത്ര…" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-05-11.
{{cite web}}
:|last=
has generic name (help)CS1 maint: numeric names: authors list (link)