കരിന്തലയൻ മീൻകൊത്തി
കരിന്തലയൻ മീൻകൊത്തിയുടെ ശാസ്ത്രീയ നാമം Halcyon pileata എന്നും ഇംഗ്ലീഷിലെ പേര് Black-capped Kingfisher എന്നുമാണ്. ഏഷ്യയുടെ ഭൂമദ്ധ്യരേഖയോടടുത്ത ഭാഗങ്ങളിൽ ഭാരതം മുതൽ ചൈന, കൊറിയ, തെക്കു കിഴക്കൻ ഏഷ്യ വരെ കാണപ്പെടുന്നു. അതതു സ്ഥലത്തെ സ്ഥിരതാമസക്കാരാണ്, എന്നാൽ വടക്കുഭാഗത്തുള്ളവർ തണുപ്പുകാലത്ത് ശ്രീലങ്ക, തായ്‌ലാന്റ്, ബൊർണിയോ, ജാവ എന്നിവിടങ്ങളിലൊക്കെ ഇവ ദേശാടനം നടത്താറുണ്ട്.
കരിന്തലയൻമീൻകൊത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. pileata
|
Binomial name | |
Halcyon pileata (Boddaert, 1783)
|
രൂപവിവരണം
തിരുത്തുകഇതൊരു 28 സെ.മീറ്റർ നീളമുള്ള വലിയ മീങ്കൊത്തിയാണ്. മുതിർന്നകവയ്ക്ക് വയലറ്റു കലർന്ന നീല നിറമുള്ള പുറകും കറുത്ത തലയും തോളും വെള്ളകഴുത്തുമുണ്ട്. അടിവശം ചെങ്കല്ലിന്റെ നിറമാൺ. നല്ല ചുവന്ന നിറത്തിലുള്ള വലിയ കൊക്കും കാലുകളുമുണ്ട്. പറക്കുമ്പോൾ നീലയും കറുപ്പും കലർന്ന ചിറകിൽ വെളുത്ത നിറം കാണാവുന്നതാണ്.
പൂവനും പിടയും ഒരേ പോലെയാണ്. എന്നാൽ പ്രായമായാത്തവയ്ക്ക് പ്രായപൂർത്തിയായവയുടേതിനേക്കാൾ മങ്ങിയ നിറമാണുള്ളത്.
ഭക്ഷണം
തിരുത്തുകസാധാരണ വലിയ പ്രാണികളാൺ ഭക്ഷണം. എന്നാൽ കടലിനോടടുത്ത് താമസിക്കുന്നവ മത്സ്യങ്ങളേയും തവളകളേയും ഭക്ഷിക്കും.
പ്രജനനം
തിരുത്തുകമണ്ണിലുള്ള തുരങ്കമായാണ് കൂടുണ്ടാക്കുന്നത്. ഉരുണ്ട വെളുത്ത 4-5 മുട്ടകളിടും.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
- Birds of periyar – ആർ. സുഗതൻ, കേരള വനം-വന്യജീവി വകുപ്പ്