നാം രാവിലെ എഴുന്നേറ്റ് പത്രക്കാരന്റെ കയ്യിൽ നിന്ന് പത്രം വാങ്ങുമ്പോഴോ, പാൽക്കാരന്റെ കയ്യിൽ നിന്ന് പാൽവാങ്ങുമ്പോഴോ മുതൽ, അറിഞ്ഞോ അറിയാതെയോ ഒരു കരാറിന്റെ അഥവാ കോൺട്രാക്ടിന്റെ ഭാഗമാകുകയാണ്. ഇപ്രകാരം നോക്കിയാൽ ദൈനംദിന ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇടപാടുകളും കരാർ നിയമത്തിന്റെ പരിധിയിൽ വരുന്നുവെന്ന് കാണാം. ഓട്ടോയിലോ, ബസിലോ കയറി യാത്ര ചെയ്യുമ്പോഴും ഹോട്ടലിൽ ആഹാരം കഴിക്കുകയും ബില്ലിനനുസരിച്ചുള്ള തുക കൊടുക്കുകയും ചെരിപ്പ് റിപ്പയർ ചെയ്യുമ്പോഴും സിനിമാ ടിക്കറ്റ് വാങ്ങിക്കുമ്പോഴും ഒക്കെ കരാർ നിയമം നമ്മെ പിന്തുടരുന്നുണ്ട്. ഇന്ത്യൻ കരാർ നിയമം 1872 ആണ് ഇന്ത്യയിലെ കരാർ സംബന്ധമായ കാര്യങ്ങളെ സംബന്ധിച്ചുള്ള നിയമം.

ഒരാൾ മറ്റൊരാൾക്ക് ഒരു വാഗ്ദാനം നൽകുമ്പോഴും അപരൻ അത് സ്വീകരിക്കുമ്പോഴും - അതായത്, ഒരു കരാറിലേർപ്പെടുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെയായിരിക്കും, കരാറിന്റെ വ്യത്യസ്ത സാഹചര്യങ്ങൾ, കരാർ വ്യവസ്ഥകൾ കരാറിലെ വ്യത്യസ്ത കക്ഷികൾക്ക് നിയമപരമായി എങ്ങനെയൊക്കെ ബാധകമാകുന്നു എന്നീ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ് ഇന്ത്യൻ കരാർ നിയമം. ഇന്ത്യൻ കരാർ നിയമത്തിൽ 238 വകുപ്പികളാണ് ഉള്ളത്. അവയിൽ 76 123 വരെ വകുപ്പുകൾ റദ്ദായിപ്പോയിട്ടുള്ളതാകുന്നു. കാരാറുകൾ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതാണ് ഈ നിയമത്തിന്റെ ഒന്നാം അദ്ധ്യായത്തിലെ പ്രതിപാദ്യം.

"https://ml.wikipedia.org/w/index.php?title=കരാർ_നിയമം&oldid=2299047" എന്ന താളിൽനിന്ന് ശേഖരിച്ചത്