ഇന്ത്യയിൽ കരാറുമായി ബന്ധപ്പെട്ട നിയമസംഹിതിയാണ് ഇന്ത്യൻ കരാർ നിയമം, 1872. 1872 സെപ്റ്റംബർ 1ന് ഇന്ത്യയിൽ നിലവിൽ വന്ന ഇന്ത്യൻ കരാർ നിയമം ജമ്മു കശ്മീർ ഒഴികെയുള്ള രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബാധകമാണ്.[1]. ഇന്ത്യൻ കരാര നിയമത്തിൽ 238 വകുപ്പുകളാണുള്ളത്. ഇതിലെ 76 മുതൽ 123 കൂടിയ വകുപ്പുകൾ 1930-ലെ Sales of Goods Act നിയമം വന്നതിനാൽ റദ്ദാക്കപ്പെട്ടിട്ടുണ്ട്. മുമ്പുണ്ടായിരുന്ന 239 മുതൽ 266 കൂടിയ വകുപ്പുകൾ Indian Partnership Act 1932 നിയമമായതോടെ റദ്ദാക്കപ്പെട്ടിട്ടുണ്ട്.

ചരിത്രം

തിരുത്തുക

1861ൽ ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലുണ്ടായിരുന്ന മൂന്നാമത് നിയമ കമ്മീഷനാണ് 1866ൽ ഇന്ത്യൻ കരാർ നിയമത്തിൻറെ കരട് രൂപം തയ്യാറാക്കിയത്. അങ്ങനെ ഉണ്ടാക്കപ്പെട്ടിട്ടുള്ള കരട് നിയമം 1872ലെ ഒൻപതാം ആക്ട്‌ ആയി 1872 ഏപ്രിൽ 25ന് അംഗീകരിക്കപ്പെടുകയും 1872 സെപ്റ്റംബർ 1ന് പ്രാബല്യത്തിൽ വരുകയുമാണുണ്ടായത്.

സന്ദർഭങ്ങൾ

തിരുത്തുക

ദൈനം ദിന ജീവിതത്തിൽ നാം അറിഞ്ഞും അറിയാതെയും പല വിധ കരാറുകളിൽ ഏർപ്പെടുന്നുണ്ട്. കടയിൽ നിന്നും സാാധനങ്ങൾ വാങ്ങുമ്പോൾ, വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ, തുടങ്ങി നിത്യ ജീവിതത്തിലെ എല്ലാ മേഖലയിലും പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ളതും നിയമപരമായും അല്ലാത്തതുമായ വിവിധങ്ങളായ കരാറുകളിൽ ഏർപ്പെടുന്നുണ്ട്.

നിർവ്വചനങ്ങൾ

തിരുത്തുക

ഇതിലെ Interpretation Clause - ൽ നിർദ്ദേശം (offer) , സ്വീകരിക്കൽ (acce[ptance), എഗ്രിമെന്റ് (agreement), കരാർ (contract)തുടങ്ങിയവ നിർവ്വചിക്കുന്നുണ്ട്. ഇന്ത്യൻ കരാർ നിയമത്തിലെ 2(h) വകുപ്പ് പ്രകാരം, "കരാർ" എന്നത് രണ്ടോ അതിലധികമോ ആളുകൾ തമ്മിലുള്ള നിയമസാധുതയുള്ളതും പരസ്പര കടമയോടുകൂടിയുള്ളതുമായ ഉടമ്പടിയാണ്.[2]

വകുപ്പുകൾ/സെക്ഷനുകൾ

തിരുത്തുക

ആകെ 266 (നിലവിൽ 238) വകുപ്പുകൾ/സെക്ഷനുകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ കരാർ നിയമം, കരാറുമായി ബന്ധപെട്ട നിയമകാര്യങ്ങളുടെ അനന്തസാദ്ധ്യതകളെകുറിച്ച് ചർച്ചചെയ്യപ്പെട്ടതാണ്.

  • 01 മുതൽ 75 വരെയുള്ള വകുപ്പുകൾ - കരാർ നിയമത്തിലെ പൊതുത്വതങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
  • 76 മുതൽ 123 വരെയുള്ള വകുപ്പുകൾ - കരാർ നിയമത്തിലെ ചരക്ക് വിൽപനയെ (ചരക്ക് കൈമാറ്റത്തെ) കുറിച്ച് പ്രതിപാദിക്കുന്നു.
  • 124 മുതൽ 238 വരെയുള്ള വകുപ്പുകൾ - കരാർ നിയമത്തിലെ പ്രത്യേക കരാറുകളെ (ഉറപ്പ്, ഈട്‌, വാഗ്ദാനം, ജാമ്യം, പണയം എന്നിവയെ) കുറിച്ച് പ്രതിപാദിക്കുന്നു.
  • 239 മുതൽ 266 വരെയുള്ള വകുപ്പുകൾ - കരാർ നിയമത്തിലെ പങ്കാളിത്തം/കൂട്ടുകച്ചവടം (പാർട്ട്ണർഷിപ്പ്) കുറിച്ച് പ്രതിപാദിക്കുന്നു. - (ഇപ്പോളിത് നിലവിലില്ല)[3]


  • 2(b) - സ്വീകരിക്കൽ, ഉറപ്പ്
  • 2(c) - വാഗ്ദാനം നൽകുന്നയാൾ (പ്രോമിസർ - Promisor), വാഗ്ദാനം ലഭിച്ചയാൾ (പ്രോമിസീ - Promisee)
  • 2(d) - പരിഗണന
  • 2(e) - എഗ്രിമെന്റ്
  • 2(f) - അന്യോന്യമുള്ള വാഗ്ദത്തം
  • 2(g) - അസാധുവായ എഗ്രിമെന്റ്
  • 2(h) - കരാർ
  • 2(i) - അസാധുവായെക്കാവുന്ന കരാർ
  • 2(j) - അസാധുവായ കരാർ

കരാറുകൾ

തിരുത്തുക

നിയമ സാധുതയെ അടിസ്ഥാനമാക്കി കരാറുകളെ രണ്ടായി തിരിക്കാം. നിയമ പ്രാബല്യമുള്ളതും അല്ലാത്തതും. ഉദാഹരണമായി "എ" "ബി" യെ തന്റെ വീട്ടിലേക്ക് ഒരു ടീ പാർട്ടിക്കായി വിളിക്കുന്നു. "ബി" ക്ഷണം സ്വീകരിക്കുന്നു.ഇത് ഒരു സോഷ്യൽ എഗ്രിമെന്റ് മാത്രമാണ്. ഇത് നിയമം അംഗീകരിക്കുന്ന കരാർ അല്ല. അതിനാൽ തന്നെ "എ" അത്തരം ഒരു പാർട്ടി നടത്തിയില്ലെങ്കിൽ "ബി" യ്ക്ക് ആയത് നടപ്പാക്കിക്കിട്ടുവാൻ സാധിക്കുകയില്ല. നേരെ മറിച്ച് "എ" തന്റെ കാർ "ബി" എന്നയാൾക്ക് വിൽക്കുവാൻ തയ്യാറാണെന്ന് "ബി" യെ അറിയിക്കുന്നു. "ബി" ഈ നിർദ്ദേശം സ്വീകരിക്കുന്നതോടൊപ്പം ഒരു എഗ്രിമെന്റ് നിലവിൽ വരുന്നു. ഈ എഗ്രിമെന്റ് നിയമം അംഗീകരിക്കുന്നതും നടപ്പാക്കിക്കിട്ടുന്നതിനു നിയമ പ്രകാരം അവകാശമുള്ളതാണ്.

നിയമ പ്രാബല്യമുള്ള കരാറുകൾ

തിരുത്തുക

നിയമ സാധുതയുള്ള കരാറുകൾക്ക് താഴെ പറയുന്ന വസ്തുതകൾ നിർബന്ധമാണ്.

  • കരാറിൽ ഏർപ്പെടുന്ന കക്ഷികൾ അതിൽ ഏർപ്പെടാൻ നിയമപരമായി അവകാശമുള്ളവരായിരിക്കണം. പ്രായപൂർത്തിയാകാത്തവർ, വസ്തുതകൾ ശരിയാം വണ്ണം മനസ്സിലാക്കാൻ പറ്റാതെയുള്ള മാനസിക രോഗികൾ തുടങ്ങിയവർ ഉണ്ടാക്കുന്ന കരാർ അസാധുവാണ്.
  • സ്വതന്ത്രമായ ഒരു സാഹചര്യത്തിൽ കൊടുത്ത സമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയതായിരിക്കണം കരാർ. കരാറിലേർപ്പെടുന്ന കക്ഷിയുടെ സമ്മതം, ചതി പ്രയോഗത്തിലൂടെയോ, ഭീഷണിപ്പെടുത്തിയോ, തെറ്റിദ്ധരിപ്പിച്ചോ നേടിയതായിരിക്കരുത്. അതുപോലെത്തന്നെ അന്യായമായി സ്വാധീനം ചെലുത്തി സമ്മതം ലഭിക്കുന്നതും കരാറിന്റെ നിയമ പ്രാബല്യം നഷ്ടപ്പെടുത്തും. കരാറിലെ കക്ഷികൾക്ക് വസ്തുതയെ സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടായിരിക്കെ ഉണ്ടാക്കിയ കരാറിനും നിയമ പ്രാബല്യമില്ല.
  • നിയമപ്രകാരമുള്ള പ്രതിഫലം ഉണ്ടായിരിക്കണം
  • കരാറിന്റെ ഉദ്ദേശ്യം നിയമ വിരുദ്ധമോ നിയമ വ്യവസ്തകളെ പരാജയപ്പെടുത്തുന്നതോ മറ്റുള്ളവരെ ചതിക്കുവാൻ വേണ്ടിയുള്ളതോ അധാർമ്മികമോ പൊതു താൽപ്പര്യത്തിനു എതിരോ ആയിരിക്കരുത്.
  1. http://comtax.up.nic.in/Miscellaneous%20Act/the-indian-contract-act-1872.pdf
  2. http://www.icaiknowledgegateway.org/littledms/folder1/chapter-1-the-indian-contract-act-1872-2.pdf
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-06-16. Retrieved 2015-08-29.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_കരാർ_നിയമം_1872&oldid=3779773" എന്ന താളിൽനിന്ന് ശേഖരിച്ചത്