കരാര ദേശീയോദ്യാനം
കരാര ദേശീയോദ്യാനം, കോസ്റ്റാറിക്കയിലെ പസഫിക് തീരത്തിന് സമീപമുള്ള സെൻട്രൽ പസിഫിക് കൺസർവേഷൻ മേഖലയിലെ ഒരു ദേശീയോദ്യാനമാണ്. 1978 ഏപ്രിൽ 27 ന് ഒരു ജൈവ റിസർവ് എന്ന നിലയിൽ ഇതു സ്ഥാപിതമായെങ്കിലും 1990 ന് ശേഷം അതിൻറെ പ്രചാരം വർദ്ധിപ്പിച്ചതിനാൽ 1998 നവംബറിൽ ഇതൊരു ദേശീയോദ്യാനമായി നവീകരിക്കുവാൻ സർക്കാർ നിർബന്ധിതമായി.[1]
കരാര ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Costa Rica |
Coordinates | 9°44′50″N 84°37′40″W / 9.74722°N 84.62778°W |
Area | 52 km2 |
Established | 1978 |
Governing body | National System of Conservation Areas (SINAC) |
കോസ്റ്റാറിക്കൻ തലസ്ഥാനമായ സാൻ ജോസിന് 30 മൈൽ പടിഞ്ഞാറും ബീച്ച് നഗരമായ ജാക്കോയ്ക്ക് 15 മൈൽ വടക്കായിട്ടുമാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഒറോട്ടിന നഗരത്തിനു സമീപമുള്ള ടർകോലെസ് നദിയുടെ തടം ദേശീയോദ്യാനം സംരക്ഷിക്കുന്നു. ഈ ദേശീയോദ്യാനത്തിൻറെ സംരക്ഷണവലയത്തിൽ രാജ്യത്തെ ബാക്കിയായതും വന്യവുമായ സ്കാർലെറ്റ് മാക്കവുകളുടെ വലിയ കൂട്ടവും ഉൾപ്പെടുന്നു.
ജൈവവൈവിദ്ധ്യം
തിരുത്തുകസമീപസ്ഥമായ മാനുവൽ ആന്റോണിയോ ദേശീയോദ്യാനത്തെ അപേക്ഷിച്ച് കൂടുതലായും പ്രാഥമിക മഴക്കാടുകളാണ് ഇവിടെയുള്ളത്. മാനുവൽ അൻറോണിയോ ദേശീയോദ്യാനത്തേക്കാൾ ഈർപ്പമുള്ള പ്രകൃതിയും ഇടതിങ്ങിവളരുന്ന മരങ്ങൾ, കൊതുകുകൾ മറ്റു പ്രാണികൾ എന്നിവയുടെ കൂടുതൽ ആധിക്യവുമുണ്ട്. ഈ പരിതഃസ്ഥിതികൾ ഇവിടെ നിരവധി പക്ഷികളുടെ വാസത്തിനു കാരണമാകുകയും പക്ഷിനിരീക്ഷകരുടെ ഒരു പറുദീസയായി മാറുവാൻ കാരണമാകുകയും ചെയ്തു.
ചിത്രശാല
തിരുത്തുക-
A visitor with special needs
-
One of the routes located in the park
അവലംബം
തിരുത്തുക- ↑ "Carara National Park at SINAC official site (In Spanish)". Archived from the original on 2010-12-15. Retrieved 2008-02-25.